ADVERTISEMENT

ആമസോണിൽ വിലക്കുറവിന്റെ മഹാമേള തീരുന്നില്ല. ഫാഷൻ ഉത്പന്നങ്ങൾക്ക് വമ്പിച്ച ഓഫറുകളുമായി മെഗാ ഫാഷൻ ഡേയ്സിന് തുടക്കം കുറിച്ചു. മുൻനിര ബ്രാൻഡുകളുടേതടക്കമുള്ള ഫാഷൻ ഉത്പന്നങ്ങൾ മാർച്ച് 1 മുതൽ 5 വരെ ഏറ്റവും കുറഞ്ഞ വിലയിൽ ആമസോണിൽ ലഭ്യമാകും. പ്രൈം ഉപഭോക്താക്കൾക്ക് 10 ശതമാനം അധിക ക്യാഷ് ബാക്കും ഒരുക്കിയിരിക്കുന്നു. 

സ്ത്രീകൾക്കുള്ള വസ്ത്രങ്ങൾക്ക് മിനിമം 50 ശതമാനമാണ് വിലക്കുറവ്. എത്നിക് വെയറുകൾ, വെസ്റ്റേൺ സ്റ്റൈലുകൾ, ഡെനിം എന്നിങ്ങനെ വ്യത്യസ്തതരം വസ്ത്രങ്ങളുടെ നീണ്ട ശ്രേണിയിൽ നിന്നും മനസ്സിനിണങ്ങിയവ മികച്ച ഓഫറിൽ തിരഞ്ഞെടുക്കാം. സാരികൾക്ക് മിനിമം 75 ശതമാനം വിലക്കുറവുമുണ്ട്. പുരുഷന്മാർക്കുള്ള ജീൻസുകൾ, സ്പോർട്സ് വെയറുകൾ, ഷർട്ടുകൾ, ടീ ഷർട്ടുകൾ എന്നിവയ്ക്ക് മിനിമം 50 ശതമാനം വിലക്കുറവുണ്ട്.

ലീവൈസ്, പെപെ, ലി, റാംഗ്ലർ തുടങ്ങിയ ജീൻസ് ബ്രാൻഡുകൾ മികച്ച ഓഫറിൽ വാങ്ങാം. സമ്മർ ഷോർട്സുകൾക്ക് 40 മുതൽ 60 ശതമാനം വരെയും ഫെസ്റ്റിവ് എത്നിക് വെയറുകൾക്ക് 50 മുതൽ 70 ശതമാനം വരെയും കാർഗോസിന് 40 മുതൽ 60 ശതമാനം വരെയുമാണ് വിലക്കഴിവ്. കുട്ടികൾക്കുള്ള വസ്ത്രങ്ങളും മിനിമം 40 ശതമാനം വിലക്കുറവിൽ ലഭിക്കും. 2499 രൂപയുടെ പർച്ചേസുകൾക്ക് അധിക വിലക്കുറവും ചില ബ്രാൻഡുകൾ ഓഫർ ചെയ്യുന്നുണ്ട്. 

വിൻസന്റ് ചെയ്സ്, ഫാസ്റ്റ് ട്രാക്ക്, ലെൻസ് കാർട്ട് ബ്ലൂ തുടങ്ങിയ ബ്രാൻഡുകളുടെ കണ്ണടകൾ ഫാഷൻ ഡേയ്സിൽ 499 രൂപ മുതൽ ലഭ്യമാണ്. ഡീസൽ, ലെൻസ് കാർട്ട് സ്റ്റുഡിയോ തുടങ്ങിയ ബ്രാൻഡുകൾക്ക്  മിനിമം 50 ശതമാനം ഓഫുണ്ട്. ഫൂട്ട്‍വെയറുകൾക്കും മിനിമം 30 ശതമാനം ഓഫ് ആമസോൺ വാഗ്ദാനം ചെയ്യുന്നു. മിനിമം 50 ശതമാനം വിലക്കുറവിൽ ബ്രാൻഡഡ് ഫൂട്ട്‍വെയറുകളും ലഭ്യമാണ്. പ്രീമിയം ബ്രാൻഡുകളുടെ വാച്ചുകളും ലഗേജ് ബാഗുകളും ഹാൻഡ് ബാഗുകളും എല്ലാം മെഗാ ഫാഷൻ ഡേയ്സിന്റെ ഭാഗമായി കണ്ണഞ്ചിപ്പിക്കുന്ന വിലയിൽ സ്വന്തമാക്കാം.

ബ്യൂട്ടി -മേക്കപ്പ് ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവും ലക്ഷ്വറി ബ്യൂട്ടി ഉൽപ്പന്നങ്ങൾക്ക് 40 ശതമാനം വരെ വിലക്കുറവുമുണ്ട്. ഇയർ റിങ്ങുകൾ, റിങ്ങുകൾ, ഹെയർ ആക്സസറീസ്, നെക്ലേസുകൾ, വളകൾ തുടങ്ങി ജ്വല്ലറികൾ 80 ശതമാനം വരെ വിലക്കുറവിൽ സ്വന്തമാക്കാം. വെള്ളി ആഭരണങ്ങൾക്കും 60 ശതമാനം വരെ വിലയിൽ കുറവുണ്ട്. ഗോൾഡ്- ഡയമണ്ട് ജല്ലറികൾക്ക് 30 ശതമാനം വരെയാണ് ഓഫർ. ഇതുകൂടാതെ പുരുഷന്മാർക്കുള്ള ജ്വല്ലറിക്കും 70 ശതമാനം വരെ വിലക്കുറവ് ലഭിക്കും.   

മെഗാ ഫാഷൻ ഡേയ്സിന് പുറമേ മാർച്ച് ഒന്നു മുതൽ ഏഴ് വരെ സൂപ്പർ വാല്യു ഡേയ്സും ആമസോൺ ഒരുക്കുന്നുണ്ട്. നിത്യോപയോഗ സാധനങ്ങൾക്ക് വമ്പൻ വിലക്കുറവുമായാണ് സൂപ്പർ വാല്യൂ ഡേയ്സ് എത്തുന്നത്. ഗ്രോസറികൾക്ക് 45 ശതമാനം വരെ ഓഫും 150 രൂപ ക്യാഷ് ബാക്കും ഒരുക്കിയിരിക്കുന്നു. ക്ലീനിങ് ഉൽപ്പന്നങ്ങൾക്കും ഹൗസ് ഹോൾഡ് എസെൻഷ്യലുകൾക്കും 40 ശതമാനം വരെയാണ് വിലക്കുറവ്. ആമസോൺ ബ്രാൻഡുകൾക്ക് 60 ശതമാനം വരെ വിലയിൽ കുറവുണ്ട്. 

കിടക്കകളിലും വാർഡ്രോബുകളിലും വമ്പിച്ച ഓഫറുമായി സോളിമോ ഫർണിച്ചർ ഫെസ്റ്റ് മാർച്ച് ഒന്നു മുതൽ മൂന്നു വരെ ആമസോണിൽ അരങ്ങേറുന്നു. ബെഡ്റൂം ഫർണിച്ചറുകൾക്ക് മിനിമം 50 ശതമാനമാണ് വിലക്കുറവ്. സോളിമോയിൽ നിന്നുള്ള ലിവിങ് റൂം ഫർണിച്ചറുകൾക്ക് 60 ശതമാനം വരെ ഓഫറുണ്ട്. ഇതുകൂടാതെ സോളിഡ് ഫർണിച്ചറുകൾക്ക് 40 ശതമാനം ഓഫും ആമസോൺ വാഗ്ദാനം ചെയ്യുന്നു.  പ്രതിമാസം 500 രൂപയിൽ തുടങ്ങുന്ന നോ കോസ്റ്റ് ഇഎംഐയും ഈ കാലയളവിൽ പ്രയോജനപ്പെടുത്താം.

English Summary:

Amazon Mega Fashion Days with Discounts Up To 80%

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com