ADVERTISEMENT

മകള്‍ റാഹയ്ക്കൊപ്പമുള്ള മനോഹര നിമിഷങ്ങളെ കുറിച്ച് പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോടു പങ്കുവയ്ക്കുന്ന താരമാണ് രൺബിർ കപൂർ. പൊതുയിടത്തില്‍ മകളെ എടുത്തു നിൽക്കുന്ന ചിത്രവും താരം നേരത്തേ പങ്കുവച്ചിരുന്നു. ഇപ്പോൾ തോളിൽ മകളുടെ പേര് ടാറ്റു ചെയ്തിരിക്കുന്ന രൺബിർ കപൂറിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധയാകർഷിച്ചത്. 

ഹെയർസ്റ്റൈലിസ്റ്റ് ആലംഹക്കിം പങ്കുവച്ച രൺബിർ കപൂറിന്റെ ചിത്രങ്ങളിലൊന്നിലാണ് റാഹയുടെ പേര് ടാറ്റൂ ചെയ്ത ഫോട്ടോ ഉള്ളത്. ‘‘ഹെയർകട്ട് ചെയ്ത ശേഷം രൺബിർ കപൂർ. എന്റെ ഹെയർകട്ട്സിനു ശേഷം ഫോട്ടോ പകർത്താൻ എപ്പോഴും ഞാൻ ഇഷ്ടപ്പെടുന്നു. ഹെയർഡ്രസ്സിങ്ഹിനു പുറമേ ഫൊട്ടോഗ്രഫി, ഇന്റീരിയർ ഡിസൈനിങ് തുടങ്ങി നിരവധി ഹോബികൾ എനിക്കുണ്ട്. കലയും ഗ്ലാമറുമായി ബന്ധപ്പെട്ട എന്തും എന്നെ ആകർഷിക്കാറുണ്ട്. ഈ ചിത്രങ്ങൾ അങ്ങനെ പകർത്തിയതാണ്.’’ എന്ന കുറിപ്പോടെയാണ് ആലംഹക്കിം രൺബിറിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. 

as-sp-2
Image Credit∙ aalimhakim/Instagram
as-sp-2
Image Credit∙ aalimhakim/Instagram

കറുപ്പ് ബാത്ത്റോബാണ് രൺബിറിന്റെ ഔട്ട്ഫിറ്റ്. വസ്ത്രത്തിനിണങ്ങുന്ന വിധം കറുപ്പ് സൺഗ്ലാസും വച്ചാണ് താരം ഫോട്ടോയ്ക്ക് പോസ്ചെയ്തിരിക്കുന്നത്. ആദ്യമായാണ് മകളുടെ പേരുള്ള ടാറ്റൂ രൺബിർ പരസ്യമാക്കുന്നത്. ചിത്രങ്ങൾക്കു താഴെ ബോബിഡിയോൾ, അർജുൻ കപൂർ, ബിപാഷ ബസു തുടങ്ങിയ താരങ്ങളടക്കം നിരവധിപേർ കമന്റുകളുമായി എത്തി. 

as-sp-1
Image Credit∙ aalimhakim/Instagram
as-sp-1
Image Credit∙ aalimhakim/Instagram

‘മനോഹരം’ എന്നാണ് ചിലർ ചിത്രത്തിനു കമന്റ് ചെയ്തത്. അച്ഛൻ മകൾ ഉഷ്മള ബന്ധത്തിന്റെ അടയാളമാണ് ഈ ടാറ്റൂ എന്ന് കമന്റ് ചെയ്തവരും ഉണ്ട്. ‘ഡാഡി കപൂർ’ എന്നും പലരും കമന്റ് ചെയ്തു. 

English Summary:

Ranbir Kapoor Reveals Heartwarming Tattoo of Daughter Raha's Name

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com