ADVERTISEMENT

മേളം കേട്ടു തുള്ളിച്ചാടുന്ന ആൺ‍കുട്ടികൾ പൂരപ്പറമ്പുകളിലെ സ്ഥിരം കാഴ്ചയാണ്. ഒരു പെൺകുട്ടി തുളളിച്ചാടിയാലോ?. സങ്കൽപ്പിക്കാൻ പോലും സാധിക്കാത്തവരുണ്ടാകും. എന്നാൽ മേളം ആസ്വദിച്ച് തുള്ളിച്ചാടുന്ന ഒരു പെൺകുട്ടിയാണ് സമൂഹമാധ്യമങ്ങിലെ താരം. 

കൊല്ലത്തെ ആനയടി ക്ഷേത്രത്തിലെ ഉത്സവത്തിനു മേളം ആസ്വദിക്കുന്ന പാർവതി എന്ന പെൺകുട്ടിയുടെ വിഡിയോയാണു വൈറലാകുന്നത്. മേളം കേള്‍ക്കുന്നതോടെ പാര്‍വതി ചാടികളിക്കാൻ തുടങ്ങുന്നു. കൂടെ നിൽക്കുന്ന സ്ത്രീകൾ കൈ പിടിച്ചു തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും പാർവതി മേളത്തിൽ മുഴുകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 

ആനയടിപ്പൂരം എന്ന പേജില്‍ പങ്കുവച്ചിരിക്കുന്ന വിഡിയോയുടെ ഒപ്പമുള്ള കുറിപ്പിലാണ് പേരു പറഞ്ഞ് പെൺകുട്ടിക്ക് നന്ദി അറിയിച്ചിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ മേളം ആസ്വദിക്കുന്ന പെൺകുട്ടിയുടെ വിഡിയോയ്ക്കു വൻവരവേൽപ്പാണ് ലഭിച്ചത്. അവരും നന്നായി ആസ്വദിക്കട്ടേ എന്നാണു പലരുടെയും കമന്റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com