ADVERTISEMENT

സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും ഏറെ ആരാധകരുണ്ട് കിങ് ഖാന്റെ പുത്രി സുഹാന ഖാന്. സുഹാനയുടെ വിശേഷങ്ങളറിയാൻ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നവര്‍ നിരവധിയാണ്. ആരാധകരെ ഒരിക്കലും നിരാശരാക്കാത്ത സുഹാന തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാറുമുണ്ട്. 

താരപുത്രി അവസാനമായി പങ്കുവച്ച ഒരു ചിത്രം പതിവില്‍ നിന്നു വ്യത്യസ്തമായിരുന്നു. അഴിഞ്ഞു മുഖത്തേക്കു വീണു കിടക്കുന്ന മുടിയായിരുന്നു ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ഇത്രയും രസകരമായി സുഹാനയുടെ മുടി മുമ്പ് കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ അഭിപ്രായാം.

കോളജിലെ സഹപാഠികൾക്കൊപ്പമുള്ള പാർട്ടിയോ ആഘോഷമോ ആണ്. ട്രാക് പാന്റ്സും വെള്ള ട്യൂബ് ടോപ്പുമായിരുന്നു വേഷം. വളരെ സന്തോഷത്തിലാണ് സുഹാന. ഇതിനടയിൽ സംഗീതം ആസ്വദിക്കുമ്പോൾ‌ മുടി മുഖത്തു വീഴുകയാണ്. അലസമായി കിടക്കുന്ന മുടി സുഹാനയെ അതിസുന്ദരിയാക്കുന്നുവെന്നും താരത്തിന്റെ സിനിമാപ്രവേശനത്തിനു വേണ്ടി കാത്തിരിക്കുകയാണെന്നും കമന്റുകളുണ്ട്. 

View this post on Instagram

Teamo my hottie bebe🔥😍

A post shared by suhana khan (@suhanakha2) on

ലണ്ടനിലെ അർഡിംഗിലി കോളജിൽ അവസാന വർഷ വിദ്യാർഥിനിയാണ് സുഹാന. നേരത്തെ വോഗിന്റെ കവർ ഗോളായുള്ള സുഹാനയുടെ ഫോട്ടോഷൂട്ട് പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com