ADVERTISEMENT

പുല്‍വാമ ഭീകരാക്രമണത്തിനു പ്രതികാരമായി അതിർത്തി കടന്ന് ഇന്ത്യൻ വ്യോമ സേന ആക്രമണം നടത്തിയതിന്റെ സന്തോഷത്തിലാണു രാജ്യം. പാക്കിസ്ഥാനു കൊടുത്ത തിരിച്ചടി ഒരു ആഘോഷമാക്കി മാറ്റുമ്പോൾ ഉത്സവപ്രതീതിയിലാണ് ട്രോളന്മാരും. മലയാളം ട്രോൾ പേജുകളില്‍ ഇമ്രാൻ ഖാനും തീവ്രവാദികളുമാണ് ഇന്നു താരങ്ങൾ. അറഞ്ചം പുറഞ്ചം ട്രോളുകളാണ്.

pakistan-trolls
കടപ്പാട്: ട്രോൾ മലയാളം/ ട്രോൾ റിപ്പബ്ലിക്/ഐസിയു

അങ്ങു പാക്കിസ്ഥാനിൽ രാവിലെ ഉണർന്ന ഇമ്രാന്‍ ഖാന് ഒരു സംശയം. ‘ഇന്നിനി ദീപാവലിയങ്ങാനുമാണോ?’ എന്നാല്‍ സംശയിക്കേണ്ട, ഇന്നു ദീപാവലിയാണ് എന്നു ട്രോളന്മാർ ഉറപ്പിച്ചു പറയുന്നു. കാരണം അമ്മാതിരി പൊട്ടിക്കലല്ലേ ഇന്ത്യൻ സേന അവിടെ പൊട്ടിച്ചത്. ഇമ്രാൻ ഖാനെ വിളിച്ച് ഹാപ്പി ദീപാവലി ആശംസ നേരാനും പാവം ട്രോളന്മാര്‍ മറന്നില്ല. 

pakistan-trolls-9
കടപ്പാട്: ട്രോൾ മലയാളം/ ട്രോൾ റിപ്പബ്ലിക്/ഐസിയു

രാവിലെ എഴുന്നേറ്റ തീവ്രവാദികൾ സ്വന്തം ശരീരം തേടി നടക്കുന്ന കാഴ്ച എങ്ങനെ ഉണ്ടാകും? ട്രോളന്മാരുടെ ഭാവനയിൽ അതും വിരിഞ്ഞു. ഇതൊന്നും കണ്ടു പാക്കിസ്ഥാനോടു പേടിക്കേണ്ട കാര്യമില്ലെന്നും ട്രോളന്മാർ പറയുന്നുണ്ട്. കാരണം ഇത് വെറും ഒരു മുന്നറിയിപ്പു മാത്രം. അതായത് ശരിക്കുള്ള പണി പിന്നാലെ വരുന്നു എന്ന്. 

pakistan-trolls-8
കടപ്പാട്: ട്രോൾ മലയാളം/ ട്രോൾ റിപ്പബ്ലിക്/ഐസിയു

കരസേനയെ കൂടി ഇറക്കണോ എന്നാണ് ഇന്ത്യയുടെ ചോദ്യം. ഇതിനു പാക്കിസ്ഥാൻ നൽകുന്ന മറുപടി ചിരിപ്പിക്കും എന്നു തീര്‍ച്ച. ‘എന്നാൽ പിന്നെ പാക്കിസ്ഥാൻ എന്ന പേരു മാറ്റി വല്ല ഇന്റർനാഷനൽ െസമിത്തേരി എന്നാക്കിക്കൂടെ’ എന്ന്. 

pakistan-trolls-4
കടപ്പാട്: ട്രോൾ മലയാളം/ ട്രോൾ റിപ്പബ്ലിക്/ഐസിയു

നമ്മുടെ ജവാന്മാരുടെ ജീവനെടുത്തവരെല്ലാം സുഖമായി ഉറങ്ങുന്നു എന്ന് ഇന്ത്യക്കാർ പരിഭവിക്കുമ്പോൾ വ്യോമസേനയുടെ മരണമാസ് മറുപടി ‘‘അതെ അവരെല്ലാം ഇപ്പോൾ സുഖമായി ഉറങ്ങുകയാണ്. ഒരിക്കലും ഉണരാത്ത ഉറക്കം.’’

pakistan-trolls-6
കടപ്പാട്: ട്രോൾ മലയാളം/ ട്രോൾ റിപ്പബ്ലിക്/ഐസിയു

എല്ലാം കത്തിച്ചു ചാമ്പലാക്കി കളഞ്ഞല്ലോടാ എന്ന ഇമ്രാൻ ഖാന്റെ പരിഭവവും ട്രോളുകളില്‍ കാണാം. ട്രോളുകളേക്കാൾ രസകരമായ കമന്റുകളും കൂട്ടത്തിലുണ്ട്. ‘പാക്കിസ്ഥാൻ സൈന്യത്തിന് ഇമ്രാന്‍ ഖാന്‍ പൂർണ സ്വാതന്ത്ര്യം നൽകി എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്തിനാണെന്നല്ലേ? ‘‘എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടാൻ’’‍ എന്നിങ്ങനെ പോകുന്നു കമന്റുകള്‍. അങ്ങനെ ട്രോളന്മാരുടെ ഭാവന ചിറകുവിടർത്തി പറക്കുമ്പോൾ ചിരിച്ചു കൊണ്ടു മലയാളികൾക്ക് ഈ ദിവസം ആഘോഷമാക്കാം. 

pakistan-trolls-3
കടപ്പാട്: ട്രോൾ മലയാളം/ ട്രോൾ റിപ്പബ്ലിക്/ഐസിയു
pakistan-trolls-2
കടപ്പാട്: ട്രോൾ മലയാളം/ ട്രോൾ റിപ്പബ്ലിക്/ഐസിയു
pakistan-trolls-1
കടപ്പാട്: ട്രോൾ മലയാളം/ ട്രോൾ റിപ്പബ്ലിക്/ഐസിയു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com