ADVERTISEMENT

ആമിർ ഖാന്റെ മകൾ ഇറ ഖാൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചകള്‍ക്കു വഴിവച്ചിരിക്കുകയാണ്.

സുഹൃത്തുക്കളിൽ ഒരാളായ മിഷാൽ കൃപാലിനിക്ക് ഒപ്പമുള്ള ചിത്രങ്ങളിലാണു പാപ്പരാസികളുടെ കണ്ണുടക്കിയത്. ഇറയും കൃപാലും പ്രണയത്തിലാണോ എന്നാണ് സംശയം. 

സുഹൃത്തുക്കൾക്ക് ഒപ്പമുള്ള ചിത്രങ്ങൾ ഇറ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. എന്നാൽ മിഷാലിന് ഒപ്പമുള്ള ചിത്രങ്ങൾ പ്രണയാർദ്രമാണെന്നു പാപ്പരാസികൾ പറയുന്നു.

ഇറയുടെ നെറ്റിയിൽ ചുംബിക്കുന്ന മിഷാലിന്റെ ചിത്രമാണ് കൂടുതല്‍ സംശയം സൃഷ്ടിച്ചത്. ഇതോടെ ഇവർ ഡേറ്റിങ്ങിലാണ് എന്നായി കിംവദന്തി. മറ്റു ചിത്രങ്ങളിലും ഇവർ വളരെയധികം അടുത്ത് ഇടപെടുന്നതായി കാണാം. കലാകാരൻ, പ്രൊഡ്യൂസർ, സംഗീതസംവിധായകൻ എന്നിങ്ങനെയാണ് മിഷാലിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ കുറിച്ചിരിക്കുന്നത്.

ആമിർ ഖാന്റെ ആദ്യ വിവാഹത്തിലെ മകളാണ് ഐറ. ജുനൈദ് എന്നൊരു മകനും റീന ദത്തയുമായുള്ള ഈ ബന്ധത്തിലുണ്ട്. ഇരുവർക്കും സിനിമാ മേഖലയിൽ പ്രവർത്തിക്കാനുള്ള താൽപര്യം ആമിർ ഖാൻ കോഫി വിത്ത് കരണിൽ വെളിപ്പെടുത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com