ADVERTISEMENT

നിറങ്ങളുടെ ഉത്സവമാണ് ഹോളി. പല മതത്തിലും ജാതിയിലും പെട്ട മനുഷ്യര്‍ ഒത്തു ചേരുന്ന ഉത്സവങ്ങളിൽ ഒന്ന്. ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ അരങ്ങേറിയ ഹോളിയുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രചരിച്ചിരുന്നു.

എന്നാൽ പാക്കിസ്ഥാനിലെ ഒരു സർവകലാശാലയിൽ നടന്ന ഹോളി ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇസ്‌ലമാബാദിലെ ഖ്വായിദ് ഐ–അസാം സർവകലാശയിലായിരുന്നു ഹോളി ആഘോഷം. നിറങ്ങൾ എറിഞ്ഞും നൃത്തച്ചുവടുകളുമായി വിദ്യാർഥികള്‍ ആഘോഷിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു.

വിദ്യാർഥികളെ അഭിനന്ദനങ്ങള്‍ കൊണ്ടു മൂടുകയാണ് സോഷ്യൽ ലോകം. സര്‍വകലാശാലയിലെ മെഹ്റൻ വിദ്യാർഥി കൗൺസിലാണ് ആഘോഷം സംഘടിപ്പിച്ചത്. സർവകലാശാലയുടെ അ‍ഡ്മിഷൻ സെൽ പേജിലാണു വിഡിയോ പ്രത്യക്ഷപ്പെട്ടത്. നിരവധി ഇന്ത്യക്കാര്‍ ഇതിനു താഴെ കമന്റ് ചെയ്യുന്നുണ്ട്. അഭിനന്ദനങ്ങൾ അറിയിക്കുന്നതാണ് കമന്റുകളില്‍ കൂടുതലും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com