ADVERTISEMENT
‘ആ വിഡിയോയിൽ കാണുന്ന പെൺകുട്ടി ഞാനല്ല.. ദയവു ചെയ്ത് എന്നെ ഇനിയും ഉപദ്രവിക്കരുത്.. ആത്മഹത്യയ്ക്ക് വരെ ഒരുങ്ങിയതാണ് ‍ഞാൻ..’ മലയാളിയുടെ മുന്നിലേക്ക് ഗതികേടു കൊണ്ടു തുറന്നുപറയുകയാണു സീരിയൽ താരം അ‍ഞ്ജു. പ്രമുഖ സീരിയലിൽ അഭിനയിക്കുന്ന യുവതാരത്തിന്റേത് എന്ന പേരിൽ അശ്ലീല വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അ‍ഞ്ജുവിന്റെ ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവച്ചാണ് ഇൗ വിഡിയോ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചത്. ഇതിനു പിന്നിലെ സത്യം തുറന്നു പറയുകയാണ് അഞ്ജു. സുരഭി ലക്ഷ്മിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് നടിയുടെ അപേക്ഷ.

തന്റെ മുഖത്തോടു സാമ്യമുള്ള ഒരു കുട്ടിയുടെ അശ്ലീല വിഡിയോ രണ്ടുവർഷം മുൻപാണു പ്രചരിക്കുന്നതായി അറിയുന്നത്. മുഖസാദൃശ്യം കാരണം അതു തന്റെ വിഡിയോ ആണെന്ന് പലരും വിശ്വസിക്കുന്നു. ഇത്തരത്തിൽ പല ഭാഗത്തു നിന്നും ചോദ്യങ്ങൾ നേരിട്ടുതുടങ്ങിയതോടെ അഞ്ജു പൊലീസിൽ പരാതി നൽകി. എന്നാൽ അധികൃതർ ഇതുവരെ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും താരം പറയുന്നു. തന്റെ ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവച്ചാണ് ഇൗ വിഡിയോയിൽ ഉള്ളത് താനാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നതെന്നും അഞ്ജു പറയുന്നു.

ആത്മഹത്യയ്ക്ക് വരെ ഒരുങ്ങിയ അഞ്ജുവിനൊപ്പം വീട്ടുകാരും സീരിയലിലെ അണിയറപ്രവർത്തകരും ഒരുമിച്ചുണ്ട്. ഇത്തരത്തിൽ വിഡിയോ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തണമെന്നു സുരഭിയും ആവശ്യപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com