ADVERTISEMENT
രണ്ടാം കുട്ടിക്കായുള്ള കാത്തിരിപ്പിലാണു തെന്നിന്ത്യൻ താരം സമീറാ റെഡ്ഢി. ഈ കാത്തിരിപ്പിനിടയിലും ആദ്യ കുട്ടി ഉണ്ടായതിനു ശേഷം ശരീരഭാരം കൂടിയതിനാൽ അനുഭവിച്ച സമ്മർദങ്ങളെ കുറിച്ചു താരം മനസ് തുറക്കുന്നു. "വിവാഹം കഴിഞ്ഞ് ഏതാനം മാസങ്ങൾക്കു ശേഷം തന്നെ ഗർഭിണിയായി. കുട്ടി ജനിച്ചു അധികം വൈകാതെ തന്നെ സിനിമയിൽ തിരിച്ചെത്താനാകുമെന്നാണു പ്രതീക്ഷിച്ചത്. എന്നാൽ സംഭവിച്ചതു മറിച്ചാണ്, ഇതുപോലൊരു അനുഭവം മുമ്പ് ഉണ്ടായിട്ടില്ല", സമീറ പറയുന്നു. ആദ്യ പ്രസവത്തിനു ശേഷം 102 കിലോ തൂക്കം ഉണ്ടായിരുന്നു. 32 കിലോയോളമാണ് ഒറ്റയടിക്ക് കൂടിയത്. ആകെ പതറി പോയൊരു അവസ്ഥ.

ഇതിനു പുറമേ കുഞ്ഞു ജനിച്ച് ആറു മാസം കഴിഞ്ഞപ്പോൾ അലോപിയ അറോറ്റ എന്ന രോഗവും പിടികൂടി. അതോടെ നല്ല രീതിയിൽ മുടി കൊഴിയാനും തുടങ്ങി. തനിക്കു പോലും സ്വയം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയായിരുന്നെന്നും താരം ഓർക്കുന്നു. പുറത്തേക്ക് ഇറങ്ങുമ്പോൾ ആളുകൾ അത്ഭുതത്തോടെ ചോദിക്കും ഇതു സമീറ തന്നെയാണോ ഇവർക്കിത് എന്തു പറ്റിയെന്ന്. അതു തന്നെ ഏറെ നിരാശപ്പെടുത്തിയിട്ടുണ്ടെങ്കിലും എപ്പോളും ഒരു നല്ല അമ്മയാകാൻ താൻ ശ്രമിച്ചിരുന്നുവെന്ന് താരം പറഞ്ഞു. നോട്ടങ്ങൾ ഭയന്നു നിരവധി പൊതു പരിപാടികളിൽ നിന്ന് ഒഴിഞ്ഞു നിന്നിട്ടുണ്ടെന്നും സമീറ പറഞ്ഞു. തന്റെ 'സെക്സി സാം' ലുക്ക് തിരിച്ചു പിടിക്കാൻ നിരവധി ചികിത്സയും തെറാപ്പികളും നടത്തിയെന്നു പറഞ്ഞ താരം ഒരു നടിയായിരുന്നപ്പോഴെന്ന പോലെ ഇന്ന് അമ്മയയുടെയു ഭാര്യയുടെയും റോളിലും താൻ അതീവ സന്തോഷവതിയാണെന്നു പറയാൻ മറന്നില്ല.

നടീനടന്മാർ അയഥാർഥ ജീവിതം നയിക്കുന്ന വ്യക്തികളായിട്ടാണു സമൂഹം കാണുന്നത്. ഒരു നടി എന്ന നിലയിൽ ആരാധകർ പ്രതീക്ഷിക്കുന്ന രീതിയിൽ നിലനിൽക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്, പക്ഷെ താൻ ഗർഭിണിയാകാൻ പാടില്ലാത്ത ആളല്ല, അവർ പറഞ്ഞു. ഇത്തവണ എന്തായാലും സമീറ ഇതെല്ലാം പ്രതീക്ഷിച്ച് തന്നെയാണെന്നാണ് ഈ വാക്കുകൾ സൂചിപ്പിക്കുന്നത്. "ഞാനെപ്പോഴും ഗ്ലാമറസായി കാണപ്പെടില്ല, പക്ഷെ എനിക്ക് പുറത്തിറങ്ങിവന്നു പറയണം ഇങ്ങനെയാകാൻ എനിക്കു കുഴപ്പമില്ലയെന്ന് ." ഗർഭകാലം ആഘോഷമാക്കിയുള്ള നിരവധി ഫോട്ടോകളാണ് സമീറ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com