ADVERTISEMENT

എസ്എസ്എൽസി ഫലം വന്നതിനു പിറ്റേന്ന് 'ഞാൻ ജോഷിൻ എനിക്ക് SSLC പരീക്ഷയ്ക്ക് 6 A+, 2 A, 2 B+ കിട്ടി. ഇതു ചോദിക്കാനായി ആരും വീട്ടിലോട്ട് തള്ളിക്കേറി കൊണ്ട് വരണ്ട എന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ആ ബോർഡ് ആരും മറന്നു കാണില്ല. ഇതു കണ്ട് 'മോനേ ജോഷിനെ, നിന്റെ അഡ്രസ് പറയെടാ, നിനക്കൊരു സമ്മാനം വീട്ടില്‍ വരാതെ ഈ മെമ്പര്‍ അയച്ചുതരുമെടാ...'എന്ന അടിക്കുറിപ്പോടെ കൊല്ലം ആലപ്പാട് ഗ്രാമപ്പഞ്ചായത്ത് മെംബർ സിബി ബോണി പോസ്റ്റ് ചെയ്തപ്പോൾ സമൂഹ മാധ്യമങ്ങളിൽ വരുന്ന വെറുമൊരു വാഗ്ദാനമായി പലരും കരുതി.

അറുപത് കിലോ മീറ്റർ സഞ്ചരിച്ചു തൃക്കണ്ണമംഗലത്തെ ജോഷിന്ട്ടിൻ ജോയിയുടെ വീട്ടിലെത്തിയാണ് സിബി വാക്കു പാലിച്ചത്. ജോഷിനു കൈനിറയെ സമ്മാനങ്ങൾ നൽകിയ വിവരം ഫേസ്ബുക്ക് പേജിലൂടെയാണ് സിബി അറിയിച്ചത്.

''ഞാനും ജോഷിനെ പോലെ തന്നെയായിരുന്നു. ജോഷിൻ എഴുതി ഒട്ടിച്ചത് മലയാളികളുടെ എല്ലാം മുഖത്താണ്. ഞാനിത്രയേ ഉള്ളൂ, എനിക്കിത്രയൊക്കെയേ പറ്റൂ എന്ന് ജോഷിൻ പറയാൻ കാണിച്ച ധൈര്യമാണ് ജോഷിനെ തേടി ഞാൻ എത്താൻ കാരണം' - സിബി പറഞ്ഞു.

joshin-joy-sslc-result-message
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com