ADVERTISEMENT

എവറസ്റ്റ് കൊടുമുടിയിൽ ട്രാഫിക്ക് ബ്ലോക്കോ.. ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി കീഴടക്കാൻ നിൽക്കുന്നവരുടെ നീണ്ട നിര കണ്ടാൽ ഇങ്ങനെതന്നെ പറയും. എവറസ്റ്റ് കൊടുമുടിയുടെ ഹിലാരി സ്റ്റെപ്പിൽ  നടന്നു നീങ്ങുന്ന ആളുകൾ സൃഷ്ടിച്ച ട്രാഫിക്ക് ബ്ലോക്കിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. തങ്ങളുടെ സ്വപ്നത്തിലേക്ക് എത്താനുള്ള അവസാന ഘട്ടത്തിലാണ് ഇവർ. 250മുതൽ 300 വരെയുള്ള ആളുകളുടെ നീണ്ട നിരയാണ് ചിത്രത്തിൽ കാണുന്നത്. ഇവർ മൂന്ന് മണിക്കൂറോളമായി ഒരേ ലൈനിൽ നീങ്ങിക്കൊണ്ടിരിക്കുകയാണ്. 

 ബ്രിട്ടീഷ് പർവതാരോഹകനായ നിർമൽ പുജ്ര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ‌ വൈറലാണ്. എന്നാൽ ചിത്രത്തിന് താഴെ നിരവധി വിമർശനങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത്രയും ആളുകൾ പോകുന്നത് പ്രകൃതിക്ക് ദോഷം ചെയ്യുമെന്നും വലിയൊരു അപകടം വരെ സംഭവിക്കാൻ സാധ്യതയുണ്ടെന്നുമുള്ള മുന്നറിയിപ്പുകളാണ് കമന്റിൽ നിറയെ. കഴിഞ്ഞ ദിവസം തിരക്കിനിടയിൽപെട്ട് രണ്ട് സ്ത്രീകൾ അടക്കം മൂന്ന് ഇന്ത്യക്കാർ മരിച്ചിരുന്നു.അതുപോലെ ടൺ കണക്കിന് മാലിന്യങ്ങളാണ് ഇവിടെ നിന്നും നീക്കം ചെയ്യുന്നത്.

അപകടം നിറഞ്ഞ ഈ എവറസ്റ്റ് കയറ്റം നേപ്പാൾ ടൂറിസത്തിന്റെ പ്രധാന വരുമാന മാർഗമാണ്. എവറസ്റ്റ് കയറുന്നതിനുള്ള അനുമതിക്കായി ഏകദേശം 7 ലക്ഷം ഇന്ത്യൻ രൂപയാണ് നേപ്പാൾ സർക്കാർ ചാർജ് ചെയ്യുന്നത്. ഈ വർഷം 28 കോടിയോളം രൂപ ഈ വകയിൽ ലഭിച്ചു എന്നാണ് കണക്കുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com