ADVERTISEMENT

വഴിയിൽ തടസ്സമായി കിടന്ന മരം വെട്ടി മാറ്റുന്ന മിസോറം ഡെപ്യൂട്ടി സ്പീക്കർ പു ലാൽരിവമായുടെ ദൃശ്യങ്ങൾ സോഷ്യൽ ലോകത്ത് വൈറലാകുന്നു. തന്റെ മണ്ഡലത്തിലേക്കുള്ള യാത്രയില്‍ തടസ്സമായി കിടന്ന മരമാണ് പു ലാൽരിവമാ മഴു ഉപയോഗിച്ച് വെട്ടി മാറ്റിയത്.

ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെ 45 കാരനായ പു ലാൽരിവമായെ അഭിനന്ദിച്ച് നിരവധിപ്പേർ രംഗത്തെത്തി. മരം മുറിക്കുന്ന ജോലി മറ്റുള്ളവരെ ഏൽപ്പിച്ച് മാറി നിൽക്കാതെ സ്വയം ചെയ്തത് പു ലാൽരിവമായുടെ നേതൃത്വ ഗുണമായാണ് സോഷ്യൽ ലോകം വിശേഷിപ്പിക്കുന്നത്.

മിസോറമിലെ തുയ്ക്കാമിൽ നിന്ന് ഇതു രണ്ടാം തവണയാണ് പു ലാൽരിവമാ നിയമസഭയിൽ എത്തിയത്. എൻജിനീയറിങ് വിദ്യാഭ്യാസം പൂർത്തിയാക്കിയ പു ലാൽരിവമാ ലളിത ജീവിതം കൊണ്ടു ശ്രദ്ധേയനായ വ്യക്തിയാണ്. ഔദ്യോഗിക വാഹനം ഒഴിവാക്കി ബൈക്കില്‍ യാത്ര ചെയ്തും ഇദ്ദേഹം ശ്രദ്ധേയനായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com