ADVERTISEMENT

മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചലച്ചിത്രം ‘ഉണ്ട’ പ്രേക്ഷകഹൃദയം കീഴടക്കി കുതിക്കുകയാണ്. വ്യത്യസ്തമായ പേരും ആഖ്യാനശൈലിയുമാണ് ചിത്രത്തെ ആകർഷകമാക്കുന്നത്. സോഷ്യല്‍ലോകത്തും ഉണ്ട കയ്യടി നേടുകയാണ്. ഒരു മമ്മൂട്ടി ആരാധകന്റെ തലയിലെ ‘ഉണ്ട’യാണ് സോഷ്യൽലോകത്തു താരം.

മുടി വെട്ടിയപ്പോൾ ‘മമ്മൂക്ക’ ‘ഉണ്ട’ എന്നീ വാക്കുകൾ തന്റെ ഹെയർസ്റ്റൈലിൽ ഉൾപ്പെടുത്തുകയായിരുന്നു. ക്രൂ കട്ടിനോടു സാദൃശ്യമുള്ള ഹെയർസ്റ്റൈലിൽ തലയുടെ പുറകവശത്തായി മമ്മൂക്കയും ഉണ്ടയും സ്ഥാനം പിടിച്ചു.

‌ടിക് ടോകിൽ പങ്കുവച്ച മുടി വെട്ടുന്ന ദൃശ്യങ്ങൾ‍ പിന്നീട് ആരാധകർ ഏറ്റെടുത്തു. ഹൃദയത്തിൽ മാത്രമല്ല തലയിലും മമ്മൂക്കയെ കൊണ്ടു നടക്കുന്ന ആരാധകന്‍ എന്നാണ് സോഷ്യൽ ലോകം ഇയാളെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഈ പ്രവൃത്തിയെ വിമർശിക്കുന്നവരുമുണ്ട്.

മമ്മൂട്ടി പൊലീസ് വേഷത്തിൽ അഭിനയിച്ച ഉണ്ട സംവിധാനം ചെയ്തത് ഖാലിദ് റഹ്മാനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com