ADVERTISEMENT

ട്രോളിങ് നിരോധിച്ചതോടെ മീനുകൾക്ക് വിലകൂടി. എന്നാൽ മലയാളികളെ ഞെട്ടിച്ചത് സാധാരണക്കാരന്റെ ചങ്ക് ചങ്ങാതിയായ മത്തിയാണ്. കിലോയ്ക്ക് 250 രൂപയും കടന്ന് മത്തിയുടെ കുതിച്ചപ്പോൾ മലയാളികൾ പകച്ചു പോയി. എന്നാൽ ട്രോളിങ്ങിനല്ലേ നിരോധനമുള്ളൂ, ട്രോളന്മാർക്കില്ലല്ലോ. മത്തിയെ ട്രോളന്മാർ ഏറ്റെടുത്തു. ഇതോടെ കറിവെയ്ക്കാനില്ലെങ്കിലും സോഷ്യൽ ലോകത്ത് മത്തി തടഞ്ഞിട്ട് നടക്കാനാവാത്ത അവസ്ഥയായി.

mathi-trolls-1
കടപ്പാട്: ട്രോൾ ഗ്രൂപ്പുകൾ

ഇന്ന് മത്തി വെറും മത്തിയല്ല. സ്വന്തം വില കേട്ടു കണ്ണു തള്ളി പോയ അൽ–മത്തിയാണ് കക്ഷി. പണ്ട് ആനയുള്ള വീടു നോക്കി വിവാഹബന്ധം കണ്ടെത്തിയിരുന്നെങ്കിൽ, ഇന്ന് ദിവസവും മത്തിക്കറിയുള്ള വീട്ടിലെ ചെക്കന്‍മാരെയാണ് ആളുകൾക്കു വേണ്ടതെന്നു ട്രോളന്മാർ പറയുന്നു. വീട്ടിൽ ചിക്കനും ബീഫും കറി വച്ചവർ വീട്ടിലേക്ക് മത്തി വാങ്ങി പോകുന്നവരെ അസൂയയോടെ നോക്കുന്ന അവസ്ഥ. മത്തി വേണമെന്നു വാശി പിടിക്കുമ്പോൾ ചിക്കൻ വാങ്ങി നൽകി ആശ്വസിപ്പിക്കുന്ന അമ്മയും ട്രോളന്മാരുടെ ഭാവനയിൽ വിരിഞ്ഞു.

mathi-trolls-2
കടപ്പാട്: ട്രോൾ ഗ്രൂപ്പുകൾ

മത്തി കിട്ടാത്തതിന്റെ വേദനയും, കിട്ടുന്നതിന് ഗുണമില്ലെന്ന പരാതിയും ട്രോളുകൾക്കു താഴെ കമന്റുകളായി എത്തുന്നുണ്ട്. മത്തി കിട്ടാതയപ്പോഴാണ് അതിന്റെ വില മനസ്സിലായതെന്നും ട്രോളന്മാർ പറയുന്നു. കലക്കന്‍ മീമുകളിൽ ഉണ്ടാക്കുന്ന ട്രോളുകൾ മാത്രമല്ല, എന്നും മത്തി വറുത്തത് കഴിച്ച ഓർമകൾ പങ്കുവയ്ക്കുന്ന കോമഡി പാട്ടുകളും സോഷ്യൽ ലോകത്ത് ഹിറ്റാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com