ADVERTISEMENT

ലൈക്കുകള്‍ മറച്ചു വയ്ക്കുന്ന ഇൻസ്റ്റഗ്രാമിന്റെ പുതിയ നയത്തിനെതിരെ ലൈവിലെത്തി കണ്ണീരണി‍ഞ്ഞ് മോഡൽ. മിഖയേല ടെസ്ത എന്ന  ഓസ്ട്രേലിയൻ മോഡലാണ് പുതിയ രീതി തനിക്കു മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നു വെളിപ്പെടുത്തിയത്.

അവസാനം ലൈക്കു ചെയ്ത ആളുടെ പേരു മാത്രം കാണിക്കുന്നതാണ് പുതിയ പരിഷ്കാരം. ഇതോടെ പോസ്റ്റുകൾക്ക് ലഭിക്കുന്ന ലൈക്കുകളുടെ എണ്ണം അറിയാൻ സാധിക്കില്ല. ലൈക്കുകള്‍ എണ്ണുന്നത് തനിക്ക് ഹരമാണെന്നും ഈ മാറ്റം തന്റെ തലച്ചോറിന് അംഗീകരിക്കാനാവുന്നില്ല എന്നും മിഖേല പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ നിന്നു വിട്ടു നിൽക്കാനാണ് തീരുമാനമെന്നും പൊട്ടിക്കരഞ്ഞു കൊണ്ട് മിഖേല വ്യക്തമാക്കി.

രണ്ട് അക്കൗണ്ടുകളിലായി 58,000 പേർ മിഖേലയെ പിന്തുടരുന്നുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറായ മിഖേലയ്ക്ക് ഓരോ 1000 ലൈക്കിനും 693 ഡോളർ‌ വീതം ലഭിക്കുന്നുണ്ടെന്നും ഇത് നഷ്ടപ്പെടുമോ എന്ന ഭയമാണ് ദുഃഖത്തിനു കാരണമെന്നും വെബ് പോർട്ടലായ ലാട്ബൈബിൾ റിപ്പോർ‌ട്ട് ചെയ്യുന്നു.

പോസ്റ്റ് എത്ര ആളുകൾ കണ്ടു, എത്ര ലൈക്ക് കിട്ടി തുടങ്ങിയ കാര്യങ്ങളിൽ ആശങ്കപ്പെടുന്ന ഉപഭോക്താക്കളുടെ സമ്മര്‍ദം കുറയ്ക്കാനാണ് പുതിയ നയത്തിലൂടെ ഇൻസ്റ്റഗ്രാം ലക്ഷ്യമിടുന്നത്. പരീക്ഷണ അടിസ്ഥാനത്തിൽ ചില രാജ്യങ്ങളില്‍ ഇതു നടപ്പിലാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com