ADVERTISEMENT

ബിഹാറിലെ പ്രളയബാധിത പ്രദേശത്ത് നടത്തിയ ഫോട്ടോഷൂട്ട് വൈറലാകുന്നു. നാഷനൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി വിദ്യാര്‍ഥിനിയായ അതിഥി സിങ് ആണ് ചിത്രങ്ങള്‍ക്കു മോഡലായത്. വെള്ളം നിറഞ്ഞു കിടക്കുന്ന പാട്നയിലെ ഒരു റോഡിലായിരുന്നു ഷൂട്ട്.

photoshoot-in-bihar-flood-3

ചുവപ്പ് വെൽവറ്റ് ഗൗൺ ആയിരുന്നു അതിഥിയുടെ വേഷം. പാട്നയിലെ ഇപ്പോഴത്തെ സാഹചര്യം വ്യക്തമാക്കുകയും അതുവഴി കൂടുതൽ സഹായം നേടിയെടുക്കുകയും ആണ് ഫോട്ടോഷൂട്ടിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് സമൂഹമാധ്യമത്തിലൂടെ ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

photoshoot-in-bihar-flood-1

എന്നാൽ ഇവരുടെ പ്രവൃത്തിക്കെതിരെ വിമർശനങ്ങള്‍ ശക്തമാണ്. ആളുകൾ ദുരിതം അനുഭവിക്കുന്നതിനിടയിൽ ഇങ്ങനെ ചിരിച്ച്, ഉല്ലസിച്ച് ചിത്രങ്ങൾ പകർത്തുന്നത് ശരിയല്ല. ശ്രദ്ധ നേടാന്‍ ഫോട്ടോഷൂട്ട് നടത്തിയശേഷം പ്രളയത്തിൽപ്പെട്ടവരെ സഹായിക്കാനാണ് എന്നു പറയുന്നതിൽ അർഥമില്ല എന്നിങ്ങനെയാണ് വിമര്‍ശനം. മാധ്യമങ്ങളിലൂടെ ആളുകൾ ബിഹാറിലെ സാഹചര്യങ്ങൾ അറിയുന്നുണ്ടെന്നും, അതിനിടയിൽ ഫോട്ടോഷൂട്ടിന്റെ ആവശ്യമില്ല എന്നും വിമർശകർ ചൂണ്ടികാട്ടുന്നു.

നാലു ദിവസം നീണ്ട കനത്ത മഴയെത്തുടർന്ന് ബീഹാറിലും ഉത്തർപ്രദേശിന്റെ കിഴക്കൻ ഭാഗങ്ങളിലും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. 80 ലധികം ആളുകൾ മരിച്ചതായാണ് വിവരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com