ADVERTISEMENT

മുപ്പതു വര്‍ഷമായി ഒരു വധുവിനെ പോലെയാണ് ചിന്താഹരൺ ചൗഹാന്റെ വസ്ത്രധാരണം. സാരിയുടുത്ത്, ആഭരണങ്ങൾ ധരിച്ചാണ് അയാളെ എപ്പോഴും കാണുക. മാനസിക വിഭ്രാന്തിയാണോ എന്ന് കാണുന്നവര്‍ സംശയിച്ചു പോകുമെങ്കിലും ഞെട്ടിപ്പിക്കുന്ന ഒരു കഥയാണ് ഉത്തർപ്രദേശിലെ ജലൽപുർ‌ സ്വദേശിയായ ചിന്താഹരണ്‍ ചൗഹാന് പറയാനുള്ളത്. കുടുംബത്തിലുണ്ടായ 14 മരണങ്ങളുടെ കഥ!

14-ാം വയസ്സിലായിരുന്നു ചൗഹാന്റെ ആദ്യ വിവാഹം. എന്നാൽ കുറച്ച് മാസങ്ങൾക്കുള്ളിൽ ഭാര്യ മരിച്ചു. 21-ാം വയസ്സിൽ ജോലിക്കായി ചൗഹാന്‍ ബംഗാളിലേക്ക് പോയി. അവിടെ ഇഷ്ടിക ചൂളയിൽ ജോലി ചെയ്തു. ഇതിനിടയിൽ പരിചയപ്പെട്ട ഒരു സ്ത്രീയെ വിവാഹം ചെയ്തു. എന്നാൽ വീട്ടുകാർ എതിർത്തതോടെ ഭാര്യയെ ഉപേക്ഷിച്ച് ചൗഹാൻ നാട്ടിലേക്ക് മടങ്ങിയെത്തി. ഭർത്താവ് ഉപേക്ഷിച്ച വേദനയിൽ ആ സ്ത്രീ ആത്മഹത്യ ചെയ്തു എന്ന വാർത്തയാണ് ഒരു വർഷങ്ങൾക്കുശേഷം ചൗഹാനെ തേടിയെത്തിയത്.

വീട്ടുകാരുടെ നിർബന്ധത്തെ തുടർന്ന് ചൗഹാൻ വീണ്ടും വിവാഹിതനായി. എന്നാൽ ഈ വിവാഹത്തിനു പിന്നാലെ കുടുംബാംഗങ്ങൾ ഓരോരുത്തരായി മരിക്കാൻ തുടങ്ങി. അച്ഛന്‍, മൂത്ത സഹോദരന്‍, മൂത്ത സഹോദരന്റെ ഭാര്യ, അവരുടെ രണ്ടു മക്കൾ എന്നിവരാണ് ആദ്യം മരിച്ചത്. പിന്നീട് സഹോദരന്മാരുടെ മക്കൾ മരിക്കാൻ തുടങ്ങി. അങ്ങനെ നഷ്ടമായത് കുടുംബത്തിലെ 14 പേരെ.

ഈ സമയത്തെല്ലാം രണ്ടാം ഭാര്യയെ സ്വപ്നം കാണാറുണ്ട് എന്ന് ചൗഹാൻ പറയുന്നു. ഉച്ചത്തിൽ അലമുറയിടുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന രണ്ടാം ഭാര്യ ചൗഹാന്റെ ഉറക്കം നഷ്ടപ്പെടുത്തി. രണ്ടാം ഭാര്യയുടെ പ്രേതം കുടുംബത്തെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് എന്ന് ചൗഹാൻ വിശ്വസിച്ചു. തന്നെയും കുടുംബത്തെയും വെറുടെ വിടണമെന്ന് ചൗഹാൻ രണ്ടാം ഭാര്യയോട് അപേക്ഷിച്ചു. ഒരു വധുവിനെപ്പോലെ വസ്ത്രം ധരിച്ച് നടക്കാനാണ് സ്വപ്നത്തിലൂടെ ഭാര്യ ചൗഹാനു നൽകിയ നിർദേശം.

‌അന്നു മുതൽ ചൗഹാൻ വധുവിന്റെ വേഷം ധരിച്ചു തുടങ്ങി. ഇതോടെ മരണങ്ങളുടെ തുടർച്ച അവസാനിച്ചു എന്ന് ചൗഹാൻ പറയുന്നു.   മൂന്നാം ഭാര്യയും അതിലുള്ള മക്കളും ആരോഗ്യത്തോടെ ഇരിക്കുന്നു. ഇനി മരണം വരെ വധൂ വേഷത്തിൽ ജീവിക്കാനാണ് 66കാരനായ ചൗഹാന്റെ തീരുമാനം.

English Summary: Superstitious Man Dressed Up as Bride for 30 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com