ADVERTISEMENT

ഓൺലൈൻ ഡെലിവറി ഉപജീവനമാർഗമാക്കിയ നിരവധിപ്പേർ നമുക്ക് ചുറ്റുമുണ്ട്. മഴയും വെയിലും ഗതാഗതകുരുക്കും താണ്ടി അവർ കൃത്യസമയത്തു സാധനം എത്തിക്കാൻ പായുന്ന കാഴ്ച പതിവാണ്. ഓർഡർ റദ്ദാക്കപ്പെട്ടതിന്റെ വേദനയിൽ അലറിക്കരയുന്ന ഡെലിവറി ഏജന്റിന്റെ വിഡിയോ കാഴ്ചക്കാരുടെ ഹൃദയം നോവിക്കുകയാണ്. ഇന്തോനേഷ്യയിലാണ് സംഭവം.

ഓജോൾ എന്ന ഓൺലൈൻ ഡെലിവറി കമ്പനിയിൽ ആണ് ദാർട്ടോ എന്ന യുവാവ് ജോലി ചെയ്യുന്നത്. ഒരു ദിവസം ഓർഡറുകൾ കിട്ടാതെ വിഷമിച്ചിരിക്കുകയായിരുന്നു ഇയാൾ. ഏറെ കാത്തിരിപ്പിനൊടുവിൽ ഒരു ഓർഡർ ലഭിച്ചു. സ്വന്തം കയ്യിലെ പണം മുടക്കി സാധനം വാങ്ങി ദാർട്ടോ പാഞ്ഞു. എന്നാൽ ഉപഭോക്താവ് ഓർഡർ റദ്ദാക്കി എന്ന സന്ദേശം വൈകാതെ ദാർട്ടോയെ തേടിയെത്തി. ഇതോടെ ദുഃഖം സഹിക്കാനാകാതെ ദാർട്ടോ പൊട്ടിക്കരഞ്ഞു.

2 ലക്ഷം ഇന്തോനേഷ്യൻ റുപ്യ (ഏകദേശം 1010 ഇന്ത്യന്‍ രൂപ) വില വരുന്ന വസ്തുക്കളാണ് ഇയാൾ വാങ്ങിയത്. അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന മാർഗമാണ് ദാർട്ടോ എന്ന് ഇന്തോനേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. യുവാവിന്റെ അവസ്ഥ ആർക്കും വരാതിരിക്കട്ടെ എന്നും കമ്പനി നേരിട്ടു പണം  നൽകുന്ന രീതിയാണ് വേണ്ടതെന്നും പലരും അഭിപ്രായപ്പെടുന്നു. 

English Summary : Delivery man cries inconsolably after customer cancels order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com