ADVERTISEMENT

വിവാഹത്തിന് സ്വർണത്തിനു പകരം തക്കാളി കൊണ്ടുള്ള ആഭരണങ്ങള്‍ ധരിച്ച് യുവതി. പാക്കിസ്ഥാനിലെ ലാഹോർ‌ സ്വദേശിനിയാണ് തക്കാളി കൊണ്ട് തയാറാക്കിയ മാല, കമ്മൽ, വളകൾ എന്നീ ആഭരണങ്ങൾ ധരിച്ച് വേദിയിൽ എത്തിയത്. ഒരു പ്രാദേശിക മാധ്യമത്തിനു വധു നൽകുന്ന അഭിമുഖ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

വിവാഹവേദിയിൽ ഇരുന്ന് തന്നെയായിരുന്നു അഭിമുഖം. എന്തുകൊണ്ടാണ് സ്വര്‍ണത്തിനു പകരം തക്കാളി ഉപയോഗിക്കുന്നത് എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. ‘‘സ്വര്‍ണത്തിന്റെ വില കൂടുകയാണ്. തക്കാളിയുടേയും കപ്പലണ്ടിയുടേയും വിലയും കൂടുന്നുണ്ട്. അതുകൊണ്ട് വിവാഹത്തിന് സ്വർണത്തിനു പകരം തക്കാളി ഉപയോഗിക്കാൻ തീരുമാനിച്ചു’’– യുവതി മറുപടി നൽകി.

എന്നാൽ ഇത് യഥാർഥ വിവാഹമാണെന്നു തോന്നുന്നില്ല എന്നും സർക്കാരിനെ പരിഹസിക്കുന്ന ആക്ഷേപഹാസ്യമാകാനാണ് സാധ്യതയെന്നും വാദമുണ്ട്. റിപ്പോർട്ടറുടെയും വധുവിന്റെയും അഭിനയം കൊണ്ട് യഥാർഥ വിവാഹമായി തെറ്റിദ്ധരിച്ചതാകാമെന്നും ചിലർ‌ അഭിപ്രായപ്പെടുന്നു. പാക്കിസ്ഥാനിലെ ചില പ്രദേശങ്ങളിൽ തക്കാളി വില കിലോഗ്രാമിന് 300 രൂപയിൽ എത്തിയതായി റിപ്പോർട്ടുകളുണ്ട്.

എന്തായാലും തക്കാളി ആഭരണങ്ങളുമായി വിവാഹത്തിന് ഒരുങ്ങിയ യുവതി സമൂഹമാധ്യമങ്ങളിൽ കയ്യടി നേടുകയാണ്.

English Summary: Pakistani Bride Wore Tomato Jewellery On Her Wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com