ADVERTISEMENT

ഫൊട്ടോഗ്രഫർമാരെ ശകാരിച്ച് ജയ ബച്ചൻ. ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയുടെ അച്ഛന്റെ നിര്യാണത്തെത്തുടർന്ന് മുംബൈയിലെ അവരുടെ വസതിയിൽ എത്തിയതായിരുന്നു ജയ ബച്ചൻ. ഇതിനിടയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

മകൾ ശ്വേത ബച്ചൻ നന്ദയ്ക്ക് ഒപ്പമാണ് ജയ, മനീഷ് മൽഹോത്രയുടെ വീട്ടിലെത്തിയത്. മൃതദേഹം കണ്ടതിനുശേഷം പുറത്തിറങ്ങിയ ജയ ബച്ചന്റെ ചിത്രം പകർത്താൻ ഫൊട്ടോഗ്രഫർമാർ തിരക്കു പിടിച്ചു. ചുറ്റിലും കൂടി നിൽക്കുന്ന ഫൊട്ടോഗ്രാഫർമാരെ കണ്ട് ജയ ബച്ചൻ അസംതൃപ്തയായി. തുടർന്ന് അവരോട് പൊട്ടിത്തെറിക്കുകയായിരുന്നു

‘‘നിങ്ങൾക്ക് മാന്യതയുണ്ടോ? സാഹചര്യം എന്താണെന്നു ചിന്തിക്കുന്നുണ്ടോ ? ഇതുപോലൊരു സാഹചര്യം നിങ്ങളുടെ വീട്ടിലാണ് ഉണ്ടാകുന്നതെങ്കിൽ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്കൊന്നു കാണണം’’– ജയ ബച്ചൻ ഫൊട്ടോഗ്രാഫർമാരോട് ദേഷ്യത്തോടെ പറഞ്ഞു. ഇതോടെ പലരും ചിത്രങ്ങൾ പകർത്തുന്നത് നിർത്തി. 

സിനിമ മേഖലയിലുള്ള നിരവധി പ്രമുഖർ മനീഷ് മൽഹോത്രയുടെ പിതാവ് സൂരജ് മൽഹോത്രയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. നവംബർ 18ന് ആയിരുന്നു സൂരജ് മൽഹോത്ര അന്തരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് കിടപ്പിലായിരുന്നു. 

English Summary : Jaya Bachchan scolds photographers for Clicking Pics at Manish Malhotra's Residence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com