ADVERTISEMENT

ഹൈദരബാദിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്തു തീവെച്ചു കൊന്ന സംഭവത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ കേസിലെ പ്രതികളെ വെടിവെച്ചു കൊന്നു എന്ന വാർത്ത ഇന്ന് പുറത്തുവന്നു. തെളിവെടുപ്പിന് കൊണ്ടു പോയപ്പോൾ പ്രതികൾ‌ രക്ഷപ്പെടാൻ ശ്രമിച്ചെന്നും ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു എന്നുമാണ് പൊല‌ീസ് അറിയിച്ചത്.

trolls-16
കടപ്പാട് : ട്രോൾ പേജുകൾ

ഇതോടെ വിവിധ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയരുന്നത്. ഹൈദരബാദിൽ പൊലീസുകാർക്ക് വൻസ്വീകരണം നൽകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സിനിമാ മേഖലയിലെ പ്രമുഖരുൾപ്പെടെ പൊലീസിനെ അഭിനന്ദിച്ച് രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലും അഭിനന്ദനപ്രവാഹമാണ്. പൊലീസിന് അഭിനന്ദനമറിയിക്കുന്ന ടാഗുകൾ വിവിധ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങ് ആണ്.

trolls-15
കടപ്പാട് : ട്രോൾ പേജുകൾ

ഹൈദരബാദ് പൊലീസിന് അഭിനന്ദനങ്ങള്‍ അറിയിച്ചുള്ള പോസ്റ്റുകൾ മലയാളത്തിലും നിറഞ്ഞു. ഇപ്പോഴാണ് നീതി നടപ്പിലായത് എന്ന തരത്തിലാണ് പ്രതികരണങ്ങൾ. എന്നാൽ ഇതിനൊപ്പം കേരള പൊലീസിനെതിരെയുള്ള ട്രോളുകളും സജീവമാണ്. ഫെയ്സ്ബുക്ക് പേജിലെ ഇടപെടലുകളും ഹെൽമറ്റ് വെയ്ക്കാത്ത യുവാവിനെ എറിഞ്ഞ് വീഴ്ത്തിയതും മുൻനിർത്തിയാണ് ട്രോളുകൾ. 

trolls-17
കടപ്പാട് : ട്രോൾ പേജുകൾ

എന്നാൽ ഹൈദരബാദ് പൊലീസിന്റെ നടപടി നിയമവാഴ്ചയ്ക്കും ജനാധിപത്യത്തിനും എതിരാണെന്ന തരത്തിലുള്ള അഭിപ്രായങ്ങളും സമൂഹമാധ്യമങ്ങളിൽ ചിലർ പങ്കുവയ്ക്കുന്നുണ്ട്.

trolls-12
കടപ്പാട് : ട്രോൾ പേജുകൾ
trolls-1
കടപ്പാട് : ട്രോൾ പേജുകൾ

English Summary : All 4 accused in Hyderabad veterinarian’s rape and murder case shot dead; social media response

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com