ADVERTISEMENT

കൂറ്റൻ കപ്പലിടിച്ച് ഒരു കെട്ടിടം തൊട്ടു മുന്‍പിലേക്ക് തകർന്ന് വീഴുന്നു. നമ്മൾ എന്തു ചെയ്യും ? ഒാടി പോകും അല്ലേ. എന്നാൽ വൈൻ കുടിച്ച് അവിടെ തന്നെയിരുന്ന രണ്ടു സ്ത്രീകളുടെ ‘ധൈര്യം’ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ ലോകം.

പ്യൂർ‌ട്ടോറിക്കയുടെ സമീപത്തുള്ള സെന്റ് മാർട്ടീൻ ദ്വീപിലെ സിംസൺ ബേയിലാണ് സംഭവം. 282 അടി നീളമുള്ള കൂറ്റൻ കപ്പൽ സമീപത്തെ നിയന്ത്രിക്കാനാവാതെ തുറമുഖത്ത് ഉരഞ്ഞ് നീങ്ങുകയായിരുന്നു. പാലം നിയന്ത്രിക്കുന്ന ബൂത്ത് കപ്പലിന്റെ തുറന്നിരിക്കുന്ന പാളിയിൽ ഇടിച്ച് കടലിൽ വീണു. ഉരഞ്ഞു നീങ്ങാൻ തുടങ്ങിയപ്പോഴേ തുറമുഖത്തിരുന്ന് കാഴ്ചകൾ ആസ്വദിക്കുന്ന പലരും പിറകിലേക്ക് ഒാടി. എന്നാൽ കെട്ടിടം തൊട്ടു മുമ്പിലേക്ക് വീഴുമ്പോഴും അവിടെ തന്നെ ഇരിപ്പുറപ്പിച്ച രണ്ടു പേരാണ് സോഷ്യൽ ലോകത്ത് താരമായത്. വൈൻ കുടിച്ച് വർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു ഈ യുവതികൾ.

കെട്ടിടം മറിഞ്ഞ് വീണു കടൽ ജലം ഇവരുടെ ശരീരത്തിലേക്ക് തെറിച്ചു. എന്നിട്ടും ഇരുവരും മാറിയില്ല. നിസാരഭാവത്തിൽ അവിടെ തന്നെയിരുന്നു.

ട്വിറ്ററിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചപ്പോഴാണ് യുവതികൾ ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. രസകരമായ കമന്റുകൾക്കൊപ്പം നിരവധിപ്പേർ വി‍ഡിയോ പങ്കുവച്ചു. മദ്യം പ്രതികരണത്തെ മന്ദഗതിയിലാക്കിയതാകാമെന്നും അതിനാൽ ഇതൊരു മുന്നറിയിപ്പായി സ്വീകരിക്കുന്നത് നല്ലതാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. 

എക്സ്റ്റേഷ്യ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്.

English Summary : Superyacht careens into port, women refuse to move

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com