കാമുകിയെ ചുംബിച്ചത് ചാനലിൽ ലൈവ്, ഭാര്യ പിണങ്ങിപ്പോയി; മാപ്പു പറഞ്ഞ് യുവാവ്

man-caught-kissing-at-football-match-admits-cheating-wife
SHARE

‘ഫുട്ബോൾ മത്സരത്തിനിടെ കാമുകിയെ ചുംബിച്ചു. ഇതിന്റെ തൽസമയ ദൃശ്യങ്ങൾ ടിവിയിൽ കണ്ട് ഭാര്യ പിണങ്ങിപ്പോയി.’ സ്പെയിന്‍കാരനായ ഒരു യുവാവിന് സംഭവിച്ച ഇക്കാര്യം സോഷ്യൽ ലോകത്ത് ചിരിപടർത്തുകയാണ്

ഡേറ്റിങ്ങിനിടെ കാമുകിയുമായി മത്സരങ്ങളോ സിനിമയോ കാണാന്‍ പോകുന്നത് സ്വാഭാവികമാണല്ലോ. ഡേവി ആൻഡ്രേഡ് എന്ന യുവാവ് കാമുകിയുമായി ഫുട്ബോൾ മത്സരം കാണാനാണ് എത്തിയത്. ഗാലറി നിറഞ്ഞിരിക്കുന്ന ആയിരക്കണക്കിന് ആളുകൾക്കിടയില്‍ ഇരുന്ന്  കാമുകിയെ ഒന്നു ചുംബിക്കുകയും ചെയ്തു. എന്നാൽ തത്സമയസംപ്രേഷണം നടത്തുന്ന ചാനൽ ഈ ദൃശ്യങ്ങൾ ഒപ്പിയെടുത്തു. സ്റ്റേഡിയത്തിനകത്തെ സ്ക്രീനിൽ തന്റെ ചുംബനം കാണിക്കുന്നുണ്ട് എന്നു മനസ്സിലാക്കി ഡേവി ചുംബനം അവസാനിപ്പിച്ച് കുറ്റബോധത്തോടെ തിരിഞ്ഞിരുന്നു.

ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലായി. എന്താണ് യുവാവിന്റെ മുഖത്ത് ഇത്ര കുറ്റബോധമെന്നായിരുന്നു പലരുടെയും സംശയം. നിരവധി ട്രോളുകളും ഉണ്ടായി. എന്നാൽ ഇതിനു പിന്നാലെ രഹസ്യം വൈകാതെ പുറത്തായി. ഇയാൾക്ക് ഭാര്യയുണ്ട്. കൂട്ടുകാരോടൊപ്പം പോകുന്നു എന്നു പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി കാമുകിയുമായി ഫുട്ബോൾ മത്സരം കാണാൻ എത്തുകയായിരുന്നു.

ദൃശ്യങ്ങള്‍ വൈറലായതിനു പിന്നാലെ ഡേവിയുടെ ഭാര്യ പിണങ്ങിപ്പോയി എന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. താന്‍ ചെയ്തതു തെറ്റാണെന്നും മാപ്പു നൽകി തരിച്ചുവരണമെന്ന് ഭാര്യയോട് അപേക്ഷിച്ചും ഡേവി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. എന്നാല്‍ കമന്റുകൾ രൂക്ഷമായതോടെ ഇവ വൈകാതെ പിൻവലിക്കുകയും ചെയ്തു. വിശ്വാസവഞ്ചന കാണിക്കുന്നവർക്ക് ഇങ്ങനെ തന്നെ വേണം എന്നാണ് പലരുടെയും അഭിപ്രായം. ഇനി ഫുട്ബോൾ മത്സരം കാണാൻ പോകുമ്പോൾ ശ്രദ്ധിക്കണമെന്ന് ഉപദേശിച്ച് ചിലർ ട്രോളുകയും ചെയ്തു.

English Summary : Man Caught On TV Kissing At Football Match Admits To Cheating

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
FROM ONMANORAMA