ADVERTISEMENT

‘ഉപ്പും മുളകും’ എന്ന സീരിയലിലെ ലച്ചു എന്ന കഥാപാത്രമായി താൻ ഇനി ഉണ്ടാകില്ലെന്നു വെളിപ്പെടുത്തി നടി ജൂഹി റുസ്തഗി. യുട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഇനി സീരിയലിലേക്ക് തിരിച്ചു വരില്ലേ എന്ന് ചോദ്യം തുടർച്ചയായി നേരിടേണ്ടി വരുന്നതിനാലാണ് ഇപ്പോൾ ഇത് തുറന്നു പറയുന്നതെന്ന് ജൂഹി പറഞ്ഞു.

‘‘സത്യം പറഞ്ഞാൽ ഉപ്പും മുളകിലേക്ക് തിരിച്ച് ഇനിയില്ല. കാരണം വേറെ ഒന്നുമല്ല. ഷൂട്ടും പ്രോഗ്രാമുകളും കാരണം പഠനം നല്ല രീതിയിൽ ഉഴപ്പിയിട്ടുണ്ട്. പഠിപ്പ് ഉഴപ്പിയപ്പോൾ പപ്പയുടെ കുടുംബത്തിൽ നിന്ന് നല്ല പ്രഷർ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഞാൻ പിന്മാറിയത്’’– ജൂഹി പറഞ്ഞു. 

സിനിമയിൽ നല്ല അവസരം കിട്ടിയാൽ അഭിനയിക്കുമെന്നും താരം വ്യക്തമാക്കി. അഭിനയം പോലെ ഇഷ്ടമുള്ള കാര്യമാണ് യാത്ര പോകുന്നതെന്നും അതിനു സമയം കണ്ടെത്തേണ്ടതുണ്ടെന്നും ജൂഹി പറഞ്ഞു. തന്റെ ബ്ലോഗിലൂടെ യാത്രാവിശേഷങ്ങൾ പങ്കുവയ്ക്കുമെന്നും എല്ലാവരും പിന്തുണ നൽകണമെന്നും താരം അഭ്യർഥിച്ചു.

സീരിയലിൽ ലച്ചു എന്ന കഥാപാത്രത്തിന്റെ വിവാഹം നടന്നിരുന്നു. ഇതിനുശേഷം ജൂഹി സീരിയലിൽ അഭിനയിച്ചിട്ടില്ല. താരം സീരിയലിൽ നിന്ന് പിന്മാറിയെന്നും പ്രചാരണങ്ങളുണ്ടായിരുന്നു. ആരാധകർ നിരന്തരം ഇക്കാര്യത്തിൽ വ്യക്തത ആവശ്യപ്പെടുകയും ചെയ്തു. ജൂഹി തന്നെ വെളിപ്പെടുത്തിയതോടെ ഇക്കാര്യത്തിൽ സ്ഥിരീകരണമായി.

English Summary : Juhi Rustagi quits from the role of Lechu, here's why

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com