sections
MORE

അന്ന് ഐശ്വര്യ, ഇന്ന് പ്രിയങ്ക; ‌ബോഡി ഷെയിമിങ് അല്ലെന്ന് വെൻഡൽ റോഡ്രിക്സ്

priyanka-aishwarya-bold-looks-irked-designer-wendell-rodricks
SHARE

പ്രിയങ്കയെ ബോഡി ഷെയിമിങ് നടത്തിയെന്ന ആരോപണങ്ങളെ തള്ളി ഡിസൈനർ വെൻഡൽ റോഡ്രിക്സ്. 2020 ഗ്രാമി പുരസ്കാര നിശയിൽ പ്രിയങ്ക ധരിച്ച ഔട്ട്ഫിറ്റിനെ പരിഹസിച്ച് റോഡ്രിക്സ് രംഗത്തെത്തിയിരുന്നു. എന്നാൽ പ്രിയങ്കയുടെ ശരീരഘടനയെ അപഹസിക്കുന്ന പ്രതികരണമാണ് ഇതെന്ന് വിമർശനം ഉയർന്നു. ഇതോടെയാണ് റോഡ്രിക്സ് വിശദീകരണവുമായി രംഗത്തെത്തിയത്.

priyanka-chopra-nick-jonas-turned-heads-on-red-carpet

‘‘ഞാൻ പ്രിയങ്കയുടെ ശരീരത്തെക്കുറിച്ച് എന്തെങ്കിലും പറഞ്ഞോ ? ഇല്ല. എന്നാൽ നിരവധി സ്ത്രീകൾ പറഞ്ഞു. ഞാൻ പറഞ്ഞത് അവള്‍ക്ക് ആ വസ്ത്രം അനുയോജ്യമല്ല എന്നു മാത്രമാണ്. ബോഡി ഷെയിമിങ്ങിനേക്കാൾ അതൊരു ഡ്രസ്സ് ഷെയിമിങ് ആണ്. പ്രഭാഷണം നിർത്തി ഞാൻ എന്താണ് എഴുതിയിരിക്കുന്നതെന്ന് ആദ്യം വായിക്കൂ. ചില വസ്ത്രങ്ങൾ ധരിക്കാന്‍ ചില പ്രായമുണ്ട്. വയറുള്ള ആണുങ്ങൾ ടൈറ്റ് ടി–ഷർട് ധരിക്കാൻ പാടില്ല. ഇതുപോലെ ഒരു നിശ്ചിത പ്രായം കഴിഞ്ഞാൽ മിനിഡ്രസ് ധരിക്കുന്ന സ്ത്രീക്കും ഇതു ബാധകമാണ്.’’– റോഡ്രിക്സ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

പ്രിയങ്കയുടെ വസ്ത്രത്തിന്റെ കഴുത്ത് ലൊസാഞ്ചലസിൽ നിന്ന് ക്യൂബയിലേക്ക് പോകുന്നു എന്നായിരുന്നു റോഡ്രിക്സിന്റെ പരിഹാസം. പ്രിയങ്കയുടെ അമ്മ മധു ചോപ്ര റോഡ്രിക്സിനെ ഭീരു എന്ന വിളിച്ചാണ് പ്രതികരിച്ചത്. ബോഡി ഷെയിമിങ് ആണ് നടത്തിയതെന്ന് സമ്മതിക്കാൻ റോഡ്രിക്സിന് ഭയമാണെന്നും മധു ചോപ്ര ട്വീറ്റ് ചെയ്തു. നടി സുചിത്ര കൃഷ്ണമൂർത്തിയും റോഡ്രിക്സിനെതിരെ രംഗത്തെത്തിയിരുന്നു. 

റാള്‍ഫ് ആന്‍ഡ് റസ്സോ കലക്‌ഷനിലെ മാസ്റ്റര്‍പീസ് ഡിസൈനര്‍ ഗൗണാണ് പ്രിയങ്ക അണിഞ്ഞത്. ഇറക്കമുള്ള കഴുത്തും ചിറകു പോലെയുള്ള സ്ലീവുകളും നീളൻ ട്രെയിലുമാണ് ഇതിന്റെ പ്രത്യേകത. എന്നാൽ ഈ ഗൗൺ ധരിക്കുമ്പോൾ പ്രിയങ്കയുടെ ശരീരഭാഗങ്ങൾ പുറത്തു കാണുന്നു എന്ന വിമര്‍ശനമാണ് ഉയർന്നത്. സമൂഹമാധ്യമങ്ങളിൽ ട്രോളുകളും അധിക്ഷേപങ്ങളും നേരിടേണ്ടി വരുന്നതിനിടെയാണ് റോഡ്രിക്സിന്റെ പരിഹാസം.

designer-slams-aishwarya-rai-bachchans-paris-fashion-week-look

നേരത്തെ പാരിസ് ഫാഷൻ വീക്കിലെ ഐശ്വര്യ റായിയുടെ ലുക്കിന് റോഡ്രിക്സ് വിമർശിച്ചിരുന്നു. ഐശ്വര്യയുടെ സ്റ്റൈലിസ്റ്റിനെ ജോലിയിൽ നിന്നു പിരിച്ചുവിടണം എന്നാണ് റോഡ്രിക്സ് ആവശ്യപ്പെട്ടത്. ഭീകര രൂപങ്ങൾ ധരിച്ചെത്തുന്ന ഹാലോവീൻ ഷോയ്ക്ക് അനുയോജ്യമായ ലുക്ക് എന്നായിരുന്നു റോഡ്രിക്സ് പരിഹസിച്ചത്. എന്നാൽ ശ്രദ്ധ നേടാനുള്ള ശ്രമം എന്നാണ് റോഡ്രിക്സിന്റെ വിമർശനങ്ങളെ പലരും വിശേഷിപ്പിച്ചത്.

English Summary : Priyanka's bold look at Grammys and Aishwarya's look at paris fashion irked designer Wendell Rodricks

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA