ADVERTISEMENT

കോവിഡ് 19 പകരാതിരിക്കാൻ മറ്റുള്ളവരിൽ നിന്ന് മൂന്നു മീറ്റർ എങ്കിലും അകലം പാലിക്കണമെന്ന നിര്‍ദേശം പാലിക്കാൻ വലിയ ഡിസ്ക് അരയിൽകെട്ടി പുറത്തിറങ്ങിയ ആളുടെ വിഡിയോ വൈറലാകുന്നു. ഇറ്റലിയിലെ റോം നഗരത്തിൽ മാര്‍ച്ച് 11 ബുധനാഴ്ചയാണ് കാർഡ്ബോർഡ് കൊണ്ടുണ്ടാക്കിയ വലിയ ഡിസ്ക് ധരിച്ച് ഒരാൾ എത്തിയത്.

അരയ്ക്ക് ചുറ്റിലുമായി ഡിസ്ക് നിൽക്കുന്നതിനാൽ ആർക്കും ഇദ്ദേഹത്തിന്റെ അടുത്തേയ്ക്ക് വരാനാകില്ല. വിഡ‍ിയോ പകർത്തുന്നയാൾ ‘എന്തിനാണ് ഈ പ്രതിരോധമെന്ന്’ ഇറ്റാലിയൻ ഭാഷയിൽ ചോദിക്കുന്നതും ‘കൊറോണ വൈറസ്’ എന്ന് മറുപടി നൽകുന്നതും കേൾക്കാം. വീട്ടിലേയ്ക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാനാണ് ഇദ്ദേഹം നഗരത്തിൽ എത്തിയത്.

ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കാണുമ്പോൾ രസകരമായ തോന്നുമെങ്കിലും എത്രമാത്രം ഭീതി മനുഷ്യർക്ക് ഉണ്ടെന്ന് ഈ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു എന്നാണ് പലരും അഭിപ്രായപ്പെട്ടത്. സാധ്യമായ രീതിയിൽ  മുൻകരുതലുകൾ സ്വീകരിക്കണമെന്നും സോഷ്യൽ ലോകം ഓർമിപ്പിക്കുന്നു.

കോവിഡ് 19നെ തുടർന്ന് 1000 ലധികം മരണങ്ങൾ ഇറ്റലിയിൽ സംഭവിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. ജനജീവിതം പൂർണമായി സ്തംഭച്ച നിലയിലാണ്. കർശന നിയന്ത്രണങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത്. മുന്നു മീറ്റർ അകലത്തിൽ നിന്നല്ലാതെ സംസാരിക്കരുതെന്നും അത്യാവശ്യ സാധനങ്ങൾ വാങ്ങാനായി മാത്രമല്ലാതെ പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്.

English Summary : Italian man wears giant cardboard circle to prevent corona virus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com