ADVERTISEMENT

നിലത്തു കിടന്നുറങ്ങുന്ന െപാലീസുകാരുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. അരുണാചൽ പ്രദേശ് ഡിഐജി മാദുർ വർമയാണ് ഈ ചിത്രം ട്വീറ്റ് ചെയ്തത്. കോവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാരെ അഭിനന്ദിച്ചാണ് മാദുർ വർമ ചിത്രം പങ്കുവച്ചത്.

‘‘നല്ല മെത്തയും എട്ടു മണിക്കൂർ ഉറക്കവും ആഡംബരമല്ലേ ? അതെ, നിങ്ങൾ ഒരു പൊലീസുകാരനാണെങ്കിൽ തീർച്ചയായും ! ഈ പോരാളികൾ അഭിമാനമാണ്’’– ചിത്രം പങ്കുവച്ചു കൊണ്ട് മാദുര്‍ വർമ കുറിച്ചു. പൊലീസുകാരടെ കഷ്ടപ്പാടുകൾ വ്യക്തമാക്കുന്ന ഈ ചിത്രത്തിനു താഴെ നിരവധിപ്പേർ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നുണ്ട്.

രാജ്യമൊന്നാകെ കോവിഡിനെതിരായ പോരാട്ടത്തിലാണ്. ഇക്കൂട്ടത്തിൽ ആരോഗ്യപ്രവർത്തകരുടെയും പൊലീസിന്റെയും പ്രവര്‍ത്തനങ്ങൾ പലപ്പോഴും അഭിനന്ദനങ്ങൾ നേടിയിരുന്നു. 

English Summary : Covid19, Police sleeping on ground

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com