ADVERTISEMENT

ലോക്ഡൗൺ ആയതോടെ സോഷ്യല്‍ ലോകത്ത് ചലഞ്ചുകളുടെ കാലമാണ്. വീട്ടിലിരുന്ന് ചെയ്യാനവുന്ന ചലഞ്ചുകൾ കണ്ടു പിടിച്ചും അത് പങ്കുവച്ചും മറ്റുള്ളവരെ ചെയ്യാൻ പ്രേരിപ്പിച്ചും സജീവമാണഅ സമൂഹമാധ്യമങ്ങൾ. ‘പില്ലോ ചാലഞ്ച്’ തരംഗമായിതു പോലെ ഇപ്പോൾ ബ്ലാങ്കറ്റ് ചാലഞ്ചും ശ്രദ്ധ നേടുകയാണ്. പുതപ്പ് വസ്ത്രം പോലെ ചുറ്റി ചിത്രം പങ്കുവയ്ക്കുകയാണ് ചെയ്യേണ്ടത്. 

മോഡലുകള്‍ ഉൾപ്പടെയുള്ളവർ സ്റ്റൈലിഷ് ലുക്കിൽ ചിത്രങ്ങൾ പങ്കുവച്ചതോടെ ബ്ലാങ്കറ്റ് ചാലഞ്ച് ട്രെൻഡായി. യുവതികളും പുരുഷന്മാരും പുതപ്പുകൾ പല മോഡലുകളിൽ അണിഞ്ഞ് ചിത്രങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ഹാൻ‍ഡ് ബാഗും ബെൽറ്റും സൺഗ്ലാസും ആക്സസറൈസ് ചെയ്ത് ലുക്കിനെ കൂടുതൽ സ്റ്റൈലിഷ് ആക്കാനും ശ്രമങ്ങളുണ്ട്. 

തലയിണ വസ്ത്രം പോലെ ധരിച്ച് ചിത്രം പങ്കുവയ്ക്കുന്നതായിരുന്നു പില്ലോ ചാലഞ്ച്. താരസുന്ദരി  തമന്ന ഭാട്ടിയ ഉൾപ്പടെ ഈ ചലഞ്ചിൽ പങ്കാളിയായിരുന്നു. പില്ലോ ചാലഞ്ചിനും ബ്ലാങ്കറ്റ് ചലഞ്ചിനും ശേഷം പുതിയ ചാലഞ്ചിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് സോഷ്യൽ ലോകം.

English Summary : Blanket Challenge trending in social media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com