ADVERTISEMENT

മികച്ച മാസ്ക് ധരിക്കുന്ന കുടുംബത്തിന് സമ്മാനം നൽകുന്ന കേരള പൊലീസിന്റെ മാസ്ക് ചാലഞ്ച് ശ്രദ്ധേയമാകുന്നു. ആദ്യ ദിവസങ്ങളിൽ തന്നെ മികച്ച പ്രതികരണമാണ് ചാലഞ്ചിന് ലഭിച്ചത്. വസ്ത്രത്തിന് അനുയോജ്യമോ ആകര്‍ഷകമോ ആയ മാസ്ക് ധരിച്ചുള്ള ചിത്രങ്ങൾ പൊലീസിന് അയയ്ച്ചു കൊടുക്കുകയാണ് വേണ്ടത്. ഇതിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സമ്മാനം നൽകുമെന്ന് പൊലീസ് അറിയിച്ചിരുന്നു. 

ഒന്നാം സമ്മാനമായി 5000 രൂപയും രണ്ടാം സമ്മാനമായി 3000 രൂപയുമാണ് നല്‍കുക. kpsmc.pol@kerala.gov.in എന്ന ഇ–മെയിൽ വിലാസത്തിലേക്കാണ് ചിത്രം അയയ്ക്കേണ്ടത്. ചാലഞ്ചിന്റെ ആദ്യഘട്ടമായി മികച്ച ചിത്രങ്ങൾ പൊലീസ് ഫെയ്സ്ബുക്കിൽ പങ്കുവച്ചു. BaskInTheMask എന്ന കാംപെയ്ന്റെ ഭാഗമായി വിവിധതരം ബോധവത്കരണ പ്രവർത്തനങ്ങൾ കേരള പൊലീസ് നടത്തുന്നുണ്ട്. 

ഡിസൈനർ മാസ്ക്കുകൾക്ക് കേരളത്തിൽ ജനപ്രീതിയേറുകയാണ്. ഓണത്തിനു വേണ്ടി തയാറാക്കിയ കസവ് മാസ്ക്കിന്റെ ചിത്രം ശശി തരൂർ ട്വീറ്റ് ചെയ്തിരുന്നു. വസ്ത്രങ്ങൾക്കും ആഘോഷങ്ങൾക്കും അനുയോജ്യമായ ഡിസൈനർ മാസ്ക്കുകളും സുലഭമാണ്.

English Summary : Kerala Police Mask Challenge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com