20 ലക്ഷം സബ്സ്ക്രൈബേഴ്സ്, എല്ലാവർക്കും നന്ദി ; സന്തോഷം പങ്കുവച്ച് അർജുൻ

youtube-sensation-arjun-sundaresan-reaches-2-million-subscribers
അർജുൻ സുന്ദരേശൻ
SHARE

റിയാക്‌ഷന്‍ വിഡിയോകളിലൂടെ ശ്രദ്ധ നേടിയ യുട്യൂബർ അർജുൻ സുന്ദരേശന് 20 ലക്ഷം സബ്സ്ക്രൈബേഴ്സ്. Arjyou എന്ന പേരിലുള്ള യുട്യൂബ് ചാനലാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇതിനു പിന്നാലെ പിന്തുണ നൽകിയ എല്ലാവര്‍ക്കും നന്ദി അറിയിച്ച് അർജുൻ ലൈവിലെത്തി. തനിക്കിത് വലിയ കാര്യമാണെന്നും വളരെയധികം സന്തോഷമുണ്ടെന്നും അർജുൻ പറഞ്ഞു. 

‘‘ലൈവ് വന്നു പരിചയമില്ല. അതുകൊണ്ട് എന്താണു പറയേണ്ടതെന്ന് അറിയില്ല. ഭയങ്കര സന്തോഷമുണ്ട്. നിങ്ങള്‍ കാരണം നമുക്ക് 2 മില്യൻ ആയിരിക്കുകയാണ്. 20 ലക്ഷം എന്നു പറഞ്ഞാൽ അതൊരു ചെറിയ കാര്യമല്ല. ഇതൊരു വലിയ കാര്യം തന്നെയാണ്. നിങ്ങളെ  പോലെ ഞാനും 2 മില്യൻ ആയോ എന്നറിയാൻ റീഫ്രഷ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് 1.99 മില്യന്‍ മാറി 2 മില്യൻ എന്നായതു കണ്ടപ്പോൾ സന്തോഷം കൊണ്ട് ലൈവിൽ വന്നതാണ്. 20 ലക്ഷം കുടുംബാംഗങ്ങളോടും നന്ദിയുണ്ട്’’ – അർജുൻ പറഞ്ഞു.

സന്തോഷം അറിയിച്ചുള്ള ലൈവ് വിഡിയോ 10 ലക്ഷം കാഴ്ചക്കാരെ നേടി. പുതിയ വിഡിയോയുടെ എഡിറ്റിങ് നടക്കുകയാണെന്നും ഉടനെ പങ്കുവയ്ക്കുമെന്നും അർജുൻ അറിയിച്ചു.

രണ്ടു വർഷത്തിലേറെയായി അർജുന്റെ ചാനൽ നിലവിലുണ്ടെങ്കിലും അടുത്തിടെ ചെയ്ത് റോസ്റ്റ് - റിയാക്ഷൻ വിഡിയോകളാണ് ശ്രദ്ധ നേടിയത്. ഈ വിഡിയോകൾക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരെ ലഭിച്ചപ്പോൾ അർജുൻ സോഷ്യൽ മീഡിയിൽ താരമായി. Arjyou എന്ന യുട്യൂബ് ചാനൽ അതിവേഗം 10 ലക്ഷം സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കുകയും ചെയ്തു. അതിവേഗം ഈ നേട്ടത്തിലെത്തിയതിനെ ഒരു അദ്ഭുത പ്രതിഭാസമായാണ് സോഷ്യൽ ലോകം വിശേഷിപ്പിച്ചത്. അതിനുശേഷവും കുതിപ്പ് തുടർന്നതോടെ സബ്സ്ക്രൈബേഴ്സ് 20 ലക്ഷത്തിൽ എത്തുകയായിരുന്നു.

ആലപ്പുഴ സ്വദേശിയായ അര്‍ജുൻ ബിഎ മൾട്ടിമീഡിയ മൂന്നാം വർഷ വിദ്യാർഥിയാണ്. ലോക്ഡൗണിലിരുന്ന് മടുത്തപ്പോളാണ് റിയാക്ഷൻ വിഡിയോകൾ ചെയ്തത്. സുഹൃത്തുക്കളാണ് ഇതിനായി വിഡിയോകൾ അയയ്ച്ചു നൽകിയത്. അർജുന്‍ ചെയ്ത വിഡിയോകൾ സോഷ്യൽ ലോകത്ത് തരംഗമാവുകയായിരുന്നു. 

വിഡിയോകൾ ആഘോഷിക്കപ്പെടുന്നതിനൊപ്പം പല കോണുകളിൽ നിന്ന് വിമർശനങ്ങളും അർജുൻ നേരിടുന്നുണ്ട്. സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ആക്ഷേപിക്കുന്നു എന്നതാണ് പ്രധാന വിമർശനം. എന്നാൽ തെറ്റുകൾ തിരുത്തി മുന്നോട്ടു പോകുമെന്നും വ്യക്തിപരമായ വിദ്വേഷം ആരോടുമില്ലെന്ന നിലപാട് അർജുൻ പലപ്പോഴായി പങ്കുവച്ചിട്ടുണ്ട്.

English Summary : Youtuber Arjun Sundaresan 2 million subscribers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA