ADVERTISEMENT

കേരള പൊലീസിന്റെ ‘പി.സി.കുട്ടൻ പിള്ള സ്പീക്കിങ്’ എന്ന വിഡിയോ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. സോഷ്യല്‍ മീഡിയയിലെ തെറ്റായ പ്രവണതകളെ ചൂണ്ടിക്കാണിക്കാനും നല്ലതിനെ പ്രോത്സാഹിപ്പിക്കാനും കേരള പൊലീസ് സോഷ്യൽ മീഡിയ ടീം ആരംഭിച്ച ഈ ഓൺലൈൻ പ്രതികരണ പരിപാടി കടുത്ത വിമർശനങ്ങൾ നേരിട്ടിരുന്നു. ഇതിനു പിന്നാലെ പരിപാടി നിർത്തുന്നതായും പകരം കൂടുതൽ നവീനമായ ബോധവൽകരണ പരിപാടി ആരംഭിക്കുമെന്നും കേരള പൊലീസ് സോഷ്യൽ മീഡിയ ടീം അറിയിച്ചു. എന്നാൽ പരിപാടി നിർത്തുകയല്ല, വിഡിയോ നീക്കം ചെയ്യണമെന്നാണു സമൂഹമാധ്യമങ്ങളിലെ ആവശ്യം

ജൂൺ 6ന് ആണ് കേരള പൊലീസിന്റെ യുട്യൂബ് ചാനലിലൂടെ ‘PC കുട്ടൻ പിള്ള സ്പീക്കിങ്’ എന്ന പരിപാടിയുടെ ആദ്യ ഭാഗം പുറത്തുവിട്ടത്. ‘പണി വരുന്നുണ്ട് അവറാച്ചാ’ എന്ന പേരിലുള്ള വിഡിയോയ്ക്ക് ഏഴു മിനിറ്റായിരുന്നു ദൈർഘ്യം. ടിക്ടോക്കിലെ ഏതാനും വിഡിയോകളെയും സംഭവങ്ങളെയും പരാമർശിക്കുന്നതായിരുന്നു ഈ എപ്പിസോഡ്. എന്നാല്‍ സൈബർ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതാണ് ‘പി.സി.കുട്ടൻ പിള്ള സ്പീക്കിങ്’ എന്ന ആക്ഷേപം ഉയർന്നു. തുടർന്ന് വിമര്‍ശനങ്ങള്‍ ശക്തമാവുകയായിരുന്നു.

ചിലരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന പ്രവണത സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. ഇതേ രീതിയാണ് പൊലീസും വിഡിയോയില്‍ പിന്തുടരുന്നത്. ഇതു തെറ്റായ മാതൃകയാണ്. അതിനാൽ അങ്ങനെയൊരു വിഡിയോ കേരള പൊലീസിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍  ഉണ്ടാവരുത് എന്നാണ് വിഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്നവരുടെ വാദം.

English Summary : Kerala Police online program Kuttan pilla Speaking Stopped

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com