ടിക്ടോക് നിരോധനം ആഘോഷമാക്കി ട്രോളന്മാർ; ഡേവിഡ് വാർണർ ഇനിയെന്ത് ചെയ്യും ?

social-media-viral-trolls-on-tiktok-ban
കടപ്പാട് : സമൂഹമാധ്യമങ്ങൾ/ ട്രോൾ ഗ്രൂപ്പുകൾ
SHARE

ഇന്ത്യയിൽ ടിക്ടോക് നിരോധിച്ചതിൽ ഏറ്റവുമധികം വേദനിക്കുന്നത് ആരായിരിക്കും ? ഓസ്ട്രേലിയൻ ക്രിക്കറ്റർ ഡേവിഡ് വാർണറാണ് ആ ആളെന്നാണ് ട്രോളുകള്‍ പറയുന്നത്. ഇത്തരം ട്രോളുകളുമായി ചൈനീസ് ആപ്പുകളുടെ നിരോധനത്തെ ആഘോഷമാക്കുകയാണ് സോഷ്യൽ ലോകം.

ടിക്ടോക്കിൽ സജീവമായിരുന്നു ഡേവിഡ് വാർണർ. ഇന്ത്യക്കാരായിരുന്നു ഫോളോവേഴ്സിൽ ബഹുഭൂരിപക്ഷവും. ഇന്ത്യൻ ഭാഷകളിലുള്ള വാർണറുടെ വിഡിയോകൾ ടിക്ടോക്കിൽ വൈറലാവുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ ഭൂരിഭാഗം ആരാധകരെയും നഷ്ടമായി  ഓസ്ട്രേലിയയിലെ വീട്ടിൽ ദുഃഖിച്ചിരിക്കുന്ന വാർണർ ട്രോളുന്മാരുടെ ഭാവനയിൽ ജനിച്ചു.

01

ഇതുപോലെ ദുഃഖം അനുഭവിക്കുന്ന മറ്റൊരാളുണ്ട്. ടിക്ടോക് റോസ്റ്റ് വിഡിയോകളിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച് അർജുൻ സുന്ദരേശൻ. ഇനി അർജുൻ എങ്ങനെ റോസ്റ്റ് ചെയ്യുമെന്നാണ് ട്രോളന്മാരുടെ സംശയം. 

03

ടിക്ടോക് നിരോധിക്കപ്പെട്ടതറിഞ്ഞ് ദുഃഖിച്ചിരിക്കുന്ന ‘എള്ളോളം തരി പൊന്നെന്തിനാ’ എന്ന പാട്ടും ട്രോളുകളിൽ സ്ഥാനം നേടി. വിവാഹശേഷം വരനൊപ്പം വധു വീട്ടിലേക്ക് വരുന്ന വിഡിയോ ഈ പാട്ടിനൊപ്പമാണ് ടിക്ടോക്കിൽ പങ്കുവച്ചിരുന്നത്. ടിക്ടോക് ഇല്ലാത്തതുകൊണ്ട് വിവാഹങ്ങളുടെ എണ്ണം കുറയുമോ എന്ന ‘ആശങ്ക’ ട്രോളന്മര്‍ക്കുണ്ട്. 

05

മറ്റു ചില ആപ്പുകളും ട്രോളുകളിൽ സജീവമാണ്.. ഫയലുകൾ കൈമാറാൻ ഉപയോഗിച്ചിരുന്ന ഷെയർ ഇറ്റ്, എക്സെൻഡർ എന്നിവ പോയതോടെ ബ്ലുടൂത്ത് ആണ് താരമായത്. വലിയ ഫയലുകൾ കൈമാറാനായി കഷ്ടപ്പെടുന്ന ബ്ലൂടൂത്ത് ട്രോളുകളിൽ നിറഞ്ഞു നിന്നു. പഴയ ഓർമയില്‍ എക്സെൻഡർ ഓണാക്കാൻ പറയുന്നവരുടെ വേദനയും കാണാം. 

06

നിരോധിക്കപ്പെട്ട ചൈനീസ് ആപ്പുകൾക്ക് പകരമായി ഇറങ്ങാൻ സാധ്യതയുള്ള ആപ്പുകളെ കുറിച്ചും ട്രോളുകൾ സോഷ്യല്‍ മീഡിയയിൽ നിറയുകയാണ്.

09
02

English Summary : Trolls on Tiktok Ban

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA