കുറച്ചത് 27 കിലോ ; ചാലഞ്ച് ചെയ്ത് അശ്വതി, വേണ്ടിയിരുന്നില്ലെന്ന് വീണ

aswathy-jerin-challenge-veena-nair-weight-loss
SHARE

ശരീരഭാരം കുറയ്ക്കാൻ വീണ നായരെ വെല്ലുവിളിച്ച് നടി അശ്വതി ജെറിൻ. ഒൻപത് മാസം കൊണ്ട് തനിക്കുണ്ടായ മാറ്റത്തിന്റെ ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചാണ് അശ്വതിയുടെ ചാലഞ്ച്. വെല്ലുവിളി ഏറ്റെടുക്കുന്നതായി വീണ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

105 കിലോഗ്രാമിൽ നിന്ന് 78 ലേക്കാണ് അശ്വതി ഭാരം കുറച്ചത്. ‘‘കഴിഞ്ഞ 9 മാസത്തിലെ എന്റെ  മാറ്റം ആണിത്. ഭൂലോക മടിച്ചിയായ എനിക്ക് പറ്റുമെങ്കിൽ തീർച്ചയായും നിങ്ങൾക്കും അതു സാധിക്കും. അപ്പോൾ ഞാൻ ഇവിടെ ഒരു ചാലഞ്ച് ആരംഭിക്കുവാണ്. എന്റെ പ്രിയ സുഹൃത്തും നിങ്ങൾക്ക് ഏവർക്കും ഇഷ്ടവുമുള്ള സ്വന്തം വീണ നായരെ ഞാൻ ചാലഞ്ച് ചെയ്യുന്നു. നീ എന്റെ ചാലഞ്ച് ഏറ്റെടുക്കുമെന്ന് വിശ്വസിക്കുന്നു ചക്കരേ’’– അശ്വതി കുറിച്ചു.

കഴിഞ്ഞ 9 മാസത്തിലെ എന്റെ ചേഞ്ച്‌ ആണിത്.. ഭൂലോക മടിച്ചി ആയ എനിക്ക് പറ്റുമെങ്കിൽ തീർച്ചയായും നിങ്ങൾക്കും അതു സാധിക്കും.....

Posted by Presilla Jerin on Wednesday, 15 July 2020

അശ്വതിയുടെ കുറിപ്പിന്റെ സ്ക്രീൻ ഷോട്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് വീണ നായർ വെല്ലുവിളി ഏറ്റെടുക്കുന്നതായി അറിയിച്ചത്. ‘‘എടീ അച്ചു, എന്നോട് ഇത് വേണ്ടിയിരുന്നില്ല. എന്നാലും ഞാൻ ഏറ്റെടുക്കുന്നു. പബ്ലിക് ആയി വെല്ലുവിളിച്ചതല്ലേ. പരമാവധി ശ്രമിക്കും. ഭഗവാനെ മിന്നിച്ചേക്കണേ’’– ചാലഞ്ച് ഏറ്റെടുത്ത് വീണ കുറിച്ചു. 

English Summary : Aswathy Jerin Challenges Venna Nair

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA