അധിക്ഷേപിച്ച് അശ്ലീല കമന്റ്, സ്ക്രീൻ ഷോട്ട് പങ്കുവച്ച് വീണ നായർ; നിയമനടപടിക്ക്

actress-veena-nair-on-abusive-comment
SHARE

തന്റെ സമൂഹമാധ്യമ പോസ്റ്റിൽ അശ്ലീലം കമന്റ് ചെയ്ത ആൾക്കെതിരെ നിയമ നടപടിക്കൊരുങ്ങി നടി വീണ നായർ. തുടർച്ചയായി മോശം കമന്റുകൾ വന്നതോടെയാണ് പരാതി നൽകാൻ വീണ തീരുമാനിച്ചത്. അശ്ലീല കമന്റും അത് ചെയ്തയാളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിന്റെ വിവരങ്ങളും സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്.

തടി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് വീണ പങ്കുവച്ച ഒരു പോസ്റ്റിലാണ് വ്യക്തിപരമായി അധിക്ഷേപിക്കുന്നതും അശ്ലീലം നിറഞ്ഞതുമായ കമന്റ് വന്നത്. പലപ്പോഴും ഇത്തരം കമന്റുകൾ കണ്ടില്ലെന്നു നടിക്കാറാണ് പതിവെന്നും ഇനിയത് പറ്റില്ലെന്നും വീണ ഫെയ്സ്ബുക് പോസ്റ്റിൽ വ്യക്തമാക്കി. ‘‘ഓരോ നെഗറ്റീവ് കമന്റ് കാണുമ്പോഴും പോട്ടെ പോട്ടെ എന്ന് വെക്കും, ഇനി അത് പറ്റില്ല, നീ ഏതവൻ ആയാലും 24 മണിക്കൂറിനുള്ളിൽ നീ ചെയ്തതിന് നിയമപരമായി തന്നെ അനുഭവിക്കും’’ – വീണ കുറിച്ചു.

വീണയ്ക്ക് പിന്തുണയുമായി ആരാധകരും സുഹൃത്തുക്കളും രംഗത്തത്തി. മാന്യമായി വിമർശിക്കുന്നതിനു പകരം ഇത്തരം അശ്ലീല പ്രയോഗം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്. പരാതി നൽകിയെന്ന് ഒരു കമന്റിന് മറുപടിയായി വീണ കുറിച്ചു.

സീരിയലുകളിലൂടെ മലയാളികളുടെ പ്രിയതാരമായ വീണ ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർഥിയായിരുന്നു.

English Summary : Veena Nair on abusive comment on social media

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA