ADVERTISEMENT

തിരിച്ചറിയാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനായി മുഖത്തിന്റെ ഭാഗം പ്രിന്റ് ചെയ്ത മാസ്ക്കുമായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോട്ടം മിശ്ര. വാര്‍ത്ത ഏജൻസിയായ എഎൻഐയുടെ നാഷനൽ ബ്യൂറോ ചീഫ് നവീൻ കപൂര്‍ ആണ് പ്രിന്റഡ് മാസ്ക് ധരിച്ചു നിൽക്കുന്ന മിശ്രയുടെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തത്.

മിശ്രയുടെ പ്രവൃത്തിക്ക് സമ്മിശ്ര അഭിപ്രായങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്. മികച്ച പരീക്ഷണം എന്നു ചിലർ പ്രശംസിക്കുമ്പോൾ മന്ത്രി കോപ്രായം കാണിക്കുന്നുവെന്ന വിമർശനമാണ് മറ്റു ചിലര്‍ക്കുള്ളത്. 

ഏപ്രിലിൽ ലോക്ഡൗണ്‍ നിയമങ്ങൾ ലംഘിച്ച് നാട്ടിൽ സന്ദർശനം നടത്തിയ മിശ്രയുടെ പ്രവൃത്തി വിവാദമായിരുന്നു. മാസ്ക് ധരിക്കാതെ എത്തിയ ഇദ്ദേഹത്തെ കുടുംബാംഗങ്ങൾ സ്വീകരിക്കുന്ന ദൃശ്യങ്ങളായിരുന്നു അന്നു പുറത്തുവന്നത്. ഇപ്പോൾ മാസ്ക് പരീക്ഷണവുമായി മന്ത്രി വാർത്തകളിൽ നിറയുകയാണ്.

മുഖഭാഗം പ്രിന്റ് ചെയ്യുന്ന മാസ്ക്കുകൾ കേരളത്തില്‍ തരംഗമായിരുന്നു. കോട്ടയത്തുള്ള ഒരു സ്റ്റുഡിയോയിലാണ് ഇത് ആദ്യമായി ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com