ADVERTISEMENT

കൺമണിയെ കാത്തിരിക്കുന്ന വേളയിൽ ഭാര്യയ്ക്കും ഭർത്താവിനുമിടിയിൽ സംഭവിക്കാവുന്ന രസകരമായ കാര്യങ്ങളെ മനോഹര ചിത്രങ്ങളാക്കി സോഷ്യൽ ലോകത്തിന്റെ ഹൃദയം കവർന്ന ആ കലാകാരൻ മറനീക്കി പുറത്തു വരികയാണ്. ആരോഷ് തേവടത്തിലാണ് ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലും വാട്സാപ് സ്റ്റാറ്റസുകളിലുമൊക്കെ നിറഞ്ഞു നിന്ന ആ ചിത്രങ്ങള്‍ക്ക് ജന്മം നല്‍കിയത്.

ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞതു മുതൽ കുഞ്ഞ് ജനിക്കുന്നതു വരെയുള്ള സംഭവങ്ങളെയാണ് ആരോഷ് ചിത്രീകരിച്ചത്. പിണക്കങ്ങളും ഇണക്കങ്ങളും പിടിവാശികളുമുള്ള ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായിരുന്നു ഡൂഡില്‍മുനി എന്ന പേരിലെത്തിയ ഈ ചിത്രങ്ങൾ. ഒരു സോഷ്യൽ മീഡിയ ഗ്രൂപ്പിൽ ഈ ചിത്രങ്ങള്‍ എത്തിയതോടെയാണ് വരച്ചയാളെ തേടി ആളുകൾ പാഞ്ഞു. പോസ്റ്റിനു താഴെ പലരും ആരോഷിനെ മെന്‍ഷൻ ചെയ്തതോടെയാണ് ഗ്രൂപ്പിൽ സ്വയം പരിചയപ്പെടുത്തി കുറിപ്പെത്തിയത്.  

ആരോഷ് സ്വയം പരിചയപ്പെടുത്തി പങ്കുവച്ച കുറിപ്പ്; 

ഇന്നലെ മുതൽ ഒത്തിരി കൂട്ടുകാർ ഈ ഗ്രൂപ്പിൽ ഇട്ട ഒരു പോസ്റ്റിന്റെ താഴെ എന്നെ മെൻഷൻ ചെയ്യുകയുണ്ടായി. പലരും ആ ചിത്രങ്ങൾ കണ്ടിട്ട് അത് വരച്ച ചിത്രകാരനെ അന്വേഷിച്ചു പോയപ്പോൾ അതിന്റെ സൃഷ്ടാവ് എന്ന നിലയിൽ എനിക്ക് ഒത്തിരി സന്തോഷം തോന്നി. ‘Doodlemuni’ എന്ന പേരിൽ ഞാനാണ് ആ ചിത്രങ്ങൾ വരച്ചത്. ഭാര്യാ പ്രെഗ്നന്റ് ആയപ്പോൾ മുതൽ എന്റെ മകൾ ‘ജാൻകി’ ജനിച്ചത് വരെ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായ ചില അനുഭവങ്ങൾ ആണ് അവയെല്ലാം. കൂടാതെ ജാൻകി ജനിച്ചതിനു ശേഷവും ഞങ്ങൾക്ക് നിങ്ങളോടായി ഒത്തിരി കഥകൾ പറയാനുണ്ട്. അതെല്ലാം ചിത്രങ്ങളാക്കി മറ്റൊരു സീരീസ് തയാറാക്കി കൊണ്ടിരിക്കുകയാണ്. അത്തരം ചിത്രങ്ങൾ കാണാൻ ഇഷ്ടപ്പെടുന്നവർക്കായി എന്റെ ‘Doodlemuni’ എന്ന ഇൻസ്റ്റാഗ്രാം പേജിലും ഫെയ്സ്ബുക്ക് പേജിലും ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാറുണ്ട്. 

Thank you each and every one of you for your wishes for Jaanki !🥰😘😍😇 This care and love from you all inspires me to do...

Posted by Arosh Thevadathil on Wednesday, 29 July 2020

Doodlemuni എന്ന പേരിലാണ് ചിത്രങ്ങൾ വരയ്ക്കാറുള്ളതെങ്കിലും എന്റെ പേര് അരോഷ് എന്നാണ്. നാട് കോഴിക്കോട്  അവിടനല്ലൂരിൽ. കുറച്ചു വർഷങ്ങൾ പരസ്യമേഖലയിൽ ആർട് ഡയറക്ടർ ആയി ജോലി ചെയ്തിരുന്നു. ഇപ്പോൾ ബെംഗളൂരൂവിൽ Funchershop എന്ന ഒരു ഡിസൈൻ കമ്പനി നടത്തുകയാണ്. ഭാര്യ സിനു രാജേന്ദ്രൻ മാവേലിക്കരക്കാരിയാണ്, മകൾ ജാൻകി അരോഷ്.

English Summary : Story behind doodlemuni Images

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com