കുറുമ്പും കുസൃതിയുമായി കുഞ്ഞുമാവേലിയും വൈഷ്ണവയും; ഹൃദയംകവർന്ന് ചിത്രങ്ങൾ

vaishnava-k-sunil-onam-photoshoot-viral
SHARE

ശ്രീകൃഷ്ണ വേഷത്തിലെത്തി മലയാളികളുടെ മനംകവർന്ന വൈഷ്ണവ കെ.സുനിലിന്റെയും കുട്ടിമാവേലിയുടെയും ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. കുറുമ്പും കുസൃതിയും നിറയുന്ന ഹൃദ്യമായ നിമിഷങ്ങളാണ് ആ ഓണം ഫോട്ടോഷൂട്ടിൽ ആവിഷ്കരിച്ചിരിക്കുന്നത്. 

vyshnava-onam-1

പെൺകുട്ടിയുടെ കൈപ്പിടിച്ച് കേരളത്തിലേക്ക് എത്തുന്ന കുട്ടിമാവേലി നല്ല നാളുകളുടെ പ്രതീക്ഷയാണ്. അവരുടെ കളിയും ചിരിയും നാടിനെ ഉണർത്തി ഉത്സാഹവും സന്തോഷവും നിറയുന്ന നാളുകൾ സമ്മാനിക്കുമെന്നാണ് വിശ്വാസം. 

vyshnava-onam-2

സമൃദ്ധി വിളിച്ചോതുന്ന വർണങ്ങളും ആഭരണങ്ങളും അണിഞ്ഞ് മാവേലി എത്തുമ്പോൾ സമാധാനത്തിന്റെ വെള്ളയാണ് വൈഷ്ണവയുടെ വേഷം. പച്ചപ്പും വെള്ളവുമൊക്കെ നിറയുന്ന പശ്ചാത്തലം കേരളത്തിന്റെ പ്രതീകമാണ്.

vyshnava-onam-4

അനയ് പ്രമോദ് ആണ് മാവേലിയായി എത്തിയത്. SD ഫൊട്ടോഗ്രഫിയ്ക്കു വേണ്ടി സിജു ദോസ് ആണ് ചിത്രങ്ങൾ പകർത്തിയത്. ചാവക്കാട് നാലുമണിക്കാറ്റായിരുന്നു ലൊക്കേഷൻ. എലാക്ഷി ഡിസൈനർ സ്റ്റുഡിയോ ആണ് കോസ്റ്റ്യൂം തയാറാക്കിയത്. ഷൈമ എ.പി മേക്കപ്് ചെയ്തിരിക്കുന്നു.

vyshnava-onam-5

പരിമിതികളും പ്രതിസന്ധികളും ഒരുപാടുള്ള ഈ ഓണക്കാലത്ത് സന്തോഷവും പ്രതീക്ഷയും നിറയ്ക്കുന്ന ഈ ഫോട്ടോഷൂട്ടിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽനിന്ന് ലഭിക്കുന്നത്. 

English Summary : Vaishnava K Sunil Onam Photoshoots

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA