‘അവിശ്വസനീയമായ കലാസൃഷ്ടി’: മലയാളി വരച്ച ചിത്രം പങ്കുവച്ച് ഹൃതിക് റോഷൻ

hrithik-roshan-share-his-drawing-done-by-malayali-artist-amal-kakkatt
SHARE

മലയാളി വരച്ച തന്റെ ഛായാചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച് ബോളിവുഡ് സൂപ്പർതാരം ഹൃതിക് റോഷൻ. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ അമൽ കക്കാട്ട് ആണ് ചിത്രം വരച്ചത്.

Incredible Artwork! Thank you for the love Amal K.

Posted by Hrithik Roshan on Monday, 21 September 2020

‘വാര്‍’ എന്ന സിനിമയിലെ ഹൃതിക്ന്റെ ഗെറ്റപ്പിനെ അടിസ്ഥാനമാക്കിയാണ് ചിത്രം. ‘‘അവിശ്വസനീയമായ കലാസൃഷ്‌ടി! സ്നേഹത്തിന് നന്ദി അമൽ കെ’’– ചിത്രം പങ്കുവച്ച് ഹൃതിക് കുറിച്ചു. രണ്ട് മണിക്കൂർകൊണ്ട് 1.5 ലക്ഷം ലൈക്കുകൾ ചിത്രത്തിനു ലഭിച്ചിട്ടുണ്ട്. അമലിനെ അഭിനന്ദിച്ച് നിരവധി കമന്റുകളുമുണ്ട്. കാത്തിരിപ്പിനൊടുവിൽ ഹൃതിക് താൻ വരച്ച ചിത്രം ഷെയർ ചെയ്തതിന്റെ സന്തോഷം അമലും സമൂഹമാധ്യമത്തിലെ സ്വന്തം പ്രൊഫൈലിൽ പങ്കുവച്ചിട്ടുണ്ട്.

Omg.. finally he posted.. thank u🥰😍😍😍

Posted by Amal Kakkat on Monday, 21 September 2020

ഹൃതിക് റോഷന്റെ ചിത്രം വരയ്ക്കുന്ന വിഡിയോ അമല്‍ തന്റെ യുട്യൂബ് ചാനലില്‍ പങ്കുവച്ചിട്ടുണ്ട്. സിനിമ – ക്രിക്കറ്റ് താരങ്ങളുടേതുൾപ്പടെ നിരവധി ഛായാചിത്രങ്ങൾ അമൽ വരച്ചിട്ടുണ്ട്. പലതും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

English Summary : Hrithik Roshan shares his drawing done by Malayali artist Amal Kakkatt

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA