ADVERTISEMENT

നതാലി സൈഡ്‌സർഫ് എന്ന യുവതി ഉണ്ടാക്കിയ കേക്ക് കണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ് സോഷ്യൽലോകം. എന്താണ് ആ കേക്കിനിത്ര പ്രത്യേകതയെന്നല്ലേ ? ഈ കേക്കിന് നതാലിയുടെ തന്നെ മുഖമാണ്. സോഷ്യൽ ലോകത്തിന്റെ ഭാഷയിൽ പറഞ്ഞാൽ കേക്കിനേയും നതാലിയേയും തിരച്ചറിയാൻ പറ്റില്ല എന്ന്. അത്രയും മികവോടെയാണ് നതാലി കേക്ക് തയാറാക്കിയിരിക്കുന്നത്.

അമേരിക്കയിലെ ടെക്സസിലുള്ള ഓസ്റ്റിൻ നഗരത്തിൽ കേക്ക് സ്റ്റുഡിയോ നടത്തുകയാണ് നതാലിയും ഭർത്താവ് ഡോവും. മനുഷ്യരൂപങ്ങൾ, മൃഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, കാർട്ടൂൺ കഥാപാത്രങ്ങള്‍, വിചിത്ര രൂപങ്ങള്‍ തുടങ്ങി എന്തിനെയും കേക്ക് രൂപത്തിലാക്കാൻ നതാലിക്ക് അറിയാം. അതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. അതിലൂടെ നതാലി നിരവധി ആരാധകരെ നേടിയെടുക്കുകയും ചെയ്തു. എന്നാൽ അതിനെയെല്ലാം കടത്തിവെട്ടിയാണ് സ്വന്തം മുഖ സാദൃശ്യമുള്ള കേക്കുമായി ഏതാനും ദിവസങ്ങൾക്ക് മുമ്പ് എത്തിയത്.

കേക്കുണ്ടാക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗം തീർത്തപ്പോൾ നതാലി താരമായി. നതാലിയുടെ യുട്യൂബ് ചാനലിൽ മാത്രം 11 ലക്ഷം പേരാണ് ഇതുവരെ വിഡിയോ കണ്ടത്. മറ്റു സമൂഹമാധ്യമങ്ങളിലും വിഡിയോ വ്യാപകമായി പ്രചാരിക്കുന്നുണ്ട്.

English Summary : Baker creates super realistic 'selfie-cake' 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com