ADVERTISEMENT

സുനിൽ സ്‌നാപ് ഗുരുവായൂരും മാത്തപ്പൻ ബൈജു ടീമും ചേർന്നൊരുക്കിയ കനൽ ഫോട്ടോസ്റ്റോറി ശ്രദ്ധ നേടുന്നു. പഴയകാല കുടിയാൻ ജന്മി ബന്ധത്തിലെ അനീതികളെ വൈകാരികമായ കരുത്തോടെ അവതരിപ്പിക്കുകയാണ് കനല്‍.

ഭക്ഷണം കഴിക്കാനോ വിശ്രമിക്കാനോ ഇടവേള പോലുമില്ലാതെ പണിയെടുക്കേണ്ടി വരുന്ന കുടിയാൻ. ഭാര്യയ്ക്കും കുഞ്ഞിനും മുമ്പിൽ അയാൾക്ക് മർദനം ഏൽക്കേണ്ടി വരുന്നു. ആഹാരം തട്ടിത്തെറിപ്പക്കപ്പെടുന്നു. ജന്മിയുടെ മക്കൾ എല്ലാ സുഖവും അനുഭവിച്ച് നടക്കുമ്പോൾ ചെറുപ്രായത്തിൽ തന്നെ കുടിയാന്റെ മകൻ പാടത്തേക്ക് ഇറങ്ങേണ്ടി വരുന്ന സാഹചര്യം.  80 ചിത്രങ്ങളിലൂടെയാണ് കഥ പറയുന്നത്.

kanal

ഗുരുവായൂര്‍ ബ്രഹ്മകുളം സ്വദേശിയായ ബൈജു, ഭാര്യ വിനി മകൻ മാത്തപ്പൻ എന്നിവരാണ് കർഷക കുടുംബത്തെ അവതരിപ്പിച്ചത്. വിനി ഏഴു മാസം ഗർഭിണിയാണ്. മികച്ച പ്രതികരണം ലഭിച്ചതിനാൽ ഫോട്ടോസ്റ്റോറിയുടെ അടുത്ത ഭാഗവും ഉണ്ടാകുമെന്ന് സുനിൽ സ്നാപ്സ് പറഞ്ഞു. വിനിയുടെ പ്രസവശേഷമായിരിക്കും അടുത്ത ഭാഗം ഇറങ്ങുക. 

English Summary : Viral photo story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com