ADVERTISEMENT

ഓൺലൈനിൽ വിവാഹവസ്ത്രം ഓഡർ ചെയ്ത് തട്ടിപ്പിനിരയായി യുവതി. കാനഡയിലെ പ്രിൻസ് എഡ്വാർഡ് ഐലന്റ് സ്വദേശിനിയായ മേഗൻ ടെയ്‌ലർ ആണ് ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെ വിവാഹവസ്ത്രം വാങ്ങിയത്. ചിത്രത്തിലെ മനോഹരമായ ഗൗണില്‍ ആകൃഷ്ടയായ മേഘന്റെ പ്രതീക്ഷകളെല്ലാം വസ്ത്രം കയ്യിൽ കിട്ടിയപ്പോൾ തകര്‍ന്നു. ഫോട്ടോയിലേതുമായി യാതൊരു സാമ്യവുമില്ലാത്ത, ഗുണനിലവാരം കുറഞ്ഞ ഒരു ഡ്രസ് ആണ് മേഗന് ലഭിച്ചത്.

100 ഡോളർ (ഏകദേശം 7000 ഇന്ത്യൻ രൂപ) വില വരുന്ന സെക്കൻഡ് ഹാ‍ൻഡ് ഗൗൺ ആണ് മേഗൻ ഓഡർ ചെയ്തത്. രാജകീയ ശൈലിയിലുള്ള, ലേസ് സ്ലീവുകളോടും ‘V’ ഷെയ്പ്പ് നെക്കോടും കൂടിയ മനോഹരമായ ഒരു ഗൗണിന്റെ ഫോട്ടോ ആയിരുന്നു നൽകിയിരുന്നത്. എന്നാൽ ഫ്രോക്കിനു സമാനമായ ഒരു വസ്ത്രമാണ് മേഗന് ലഭിച്ചത്. തീരെ അനുയോജ്യമല്ലാത്ത അളവിലും ഡിസൈനിലുമുള്ള ആ വസ്ത്രം മേഗന്റെ പ്രതീക്ഷകൾ തകർത്തു കളഞ്ഞു.

വിവാഹത്തിന് ധരിക്കാൻ അനുയോജ്യമല്ലാത്ത ആ വസ്ത്രം തിരികെ സ്വീകരിച്ച് പണം തരണമെന്ന് മേഗന് അഭ്യർഥിച്ചു. ഒരു സ്വകാര്യ വിൽപനക്കാരനാണ് സൈറ്റിലൂടെ ഈ ഗൗൺ വിറ്റത്. ഇയാൾ പണം തിരികെ നൽകാൻ ആദ്യം വിസമ്മതിച്ചു. തന്റെ വിവാഹ പദ്ധതികൾ ഈ വസ്ത്രം തകർത്തെന്ന് മേഗൻ പറഞ്ഞതോടെ പണം തിരികെ നൽകി. 

മേഗന്റെ തനിക്കുണ്ടായ ദുരനുഭവം സമൂഹമാധ്യമത്തിലൂടെയാണ് പങ്കുവച്ചത്. തുടർന്ന് നിരവധിപ്പേർ സമാനമായ അനുഭവം പങ്കുവച്ചു രംഗത്തെത്തി. കാമുകൻ കീത്ത് റീഡുമായുള്ള മേഗന്റെ വിവാഹം അടുത്ത വേനലവധിയിൽ നടത്താനാണ് തീരുമാനം. 

English Summary : Wedding dress online shopping

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com