മയിലുകളുടെ പ്രണയം പറഞ്ഞൊരു ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍

HIGHLIGHTS
  • വടക്കാഞ്ചേരിയിലെ തൂമാനം വെള്ളച്ചാട്ടവും പരിസരവുമാണ് ഫോട്ടോഷൂട്ടിന്റെ ലൊക്കേഷന്‍
peacock-love-story-photoshoot-goes-viral
SHARE

വ്യത്യസ്തവും ക്രിയാത്മകവുമായി ഫോട്ടോഷൂട്ടുകൾ കൊണ്ട് നിറയുകയാണ് സമൂഹമാധ്യമങ്ങൾ. വെഡ്ഡിങ് ഫൊട്ടോഗ്രഫിയുൾപ്പടെ ലോക്ഡൗണിലായെങ്കിലും മറ്റുള്ള ഫോട്ടോഷൂട്ടുകൾ ഇക്കാലയളവിൽ സജീവമായിരുന്നു. കൂടുതൽ പരീക്ഷണങ്ങളും പുതുമകളും കൊണ്ട് പല ഫോട്ടോഷൂട്ടുകളും തരംഗംതീർത്തു. മയിലുകളുടെ പ്രണയകഥ പറയുന്ന ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

peacock-love-story-4

ശ്രീകൃഷ്ണനായി മലയാളികളുടെ മനംകവർന്ന വൈഷ്ണവ കെ.സുനിൽ, ജസ്ന്യ എന്നിവരാണ് മോഡലുകൾ ആയത്. പ്രണയം പങ്കുവച്ച്, തന്റെ പങ്കാളിയുടെ സാന്നിധ്യത്തിൽ ആനന്ദവും സമാധാനവും അനുഭവിക്കുന്ന മയിലുകളുടെ ഭാവമാണ് ഇരുവരും ആവാഹിച്ചത്. പ്രകൃതി അവരുടെ പ്രണയത്തിൽ ലയിച്ച് ശാന്തമായി നിൽക്കുന്നു.

peacock-love-story-5

SD ഫൊട്ടോഗ്രഫിക്കു വേണ്ടി സിജു ദോസ് ആണ് വ്യത്യസ്തമായ ഈ ആശയം രൂപപ്പെടുത്തിയത്. സിജു ദോസിന്റെ ഫോട്ടോഷൂട്ടുകൾ മുൻപും ശ്രദ്ധ നേടിയിട്ടുണ്ട്. ഓണക്കാലത്ത് പ്രതീക്ഷ എന്ന സന്ദേശം നൽകി അവതരിപ്പിച്ച പെൺകുട്ടിയും മാവേലിയും എന്ന ഫോട്ടോഷൂട്ട് വൈറൽ ആയിരുന്നു. ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹമാണ് ഈ ഫോട്ടോഷൂട്ടിന് പിന്നിലെന്ന് സിജു ദോസ് പറഞ്ഞു.

peacock-love-story-3

എലാക്ഷി ഡിസൈനർ സ്റ്റുഡിയോ ആണ് മയിൽപ്പീലി കൊണ്ട് അലങ്കരിച്ച് കോസ്റ്റ്യൂം തയാറാക്കിയത്. ഷൈമ എ.പി യാണ് മേക്കപ്. വടക്കാഞ്ചേരിയിലെ തൂമാനം വെള്ളച്ചാട്ടവും പരിസരവുമാണ് ഫോട്ടോഷൂട്ടിന്റെ ലൊക്കേഷന്‍. 

peacock-love-story-2

Englsih Summary : Peacock love story ; photoshoot goes viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA