കളരിയിൽനിന്ന് തിരഞ്ഞെടുപ്പ് അങ്കത്തിന് രേഷ്മ; വൈറലായി പോസ്റ്റർ

HIGHLIGHTS
  • കളരിപയറ്റ് പ്രകടനവുമായി ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടി
reshma-m-election-poster-goes-viral
SHARE

ചുവടുറപ്പിച്ച്, ആയുധവുമായി, എതിരാളിയെ സസൂക്ഷ്മം നിരീക്ഷിച്ച് പോരാട്ടത്തിന് തയാറെടുത്ത് നിൽക്കുന്ന പെൺകുട്ടി. ആലപ്പുഴ ഭരണിക്കാവ് ബ്ലോക് പഞ്ചായത്ത് പടനിലം ഡിവിഷനിലെ ബിജെപി സ്ഥാനാർഥി എം.രേഷ്മയുടെ തിരഞ്ഞെടുപ്പ് പോസ്റ്റർ ഇങ്ങനെയാണ്. കളരിപയറ്റ് പ്രകടനവുമായി ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയാണ് രേഷ്മ തിരഞ്ഞെടുപ്പ് അങ്കത്തിന് ഇറങ്ങിയിരിക്കുന്നത്.

കളരിപയറ്റിലെ കോൽത്താരി വിഭാഗത്തിലെ വടിവീശൽ ഇനത്തിൽ തുടർച്ചയായ മൂന്നു മണിക്കൂർ 50 മിനിറ്റ് നേരം നീണ്ട പ്രകടനത്തോടെയാണ് റെക്കോർഡിട്ടത്. ജില്ല–സംസ്ഥാന മത്സരങ്ങളിൽ വാൾപയറ്റിനത്തിൽ സമ്മാനങ്ങൾ നേടിയിട്ടുള്ള രേഷ്മ നാലുവർഷമായി കളരി അഭ്യസിക്കുന്നുണ്ട്. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടുള്ള പരിശീലനം തുടരുന്നതിനിടയിലാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കുന്നത്.

കളരി വേഷത്തിലുള്ള രേഷ്മയുടെ പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA