വരന് വിവാഹസമ്മാനമായി എകെ 47 റൈഫിൾ ; പാക്കിസ്ഥാനിലെ പുതിയ സ്റ്റൈലോ ? ; വിഡിയോ

HIGHLIGHTS
  • പാക്കിസ്ഥാനി ജേണലിസ്റ്റ് അദീൽ അഷാന്‍ ആണ് വിഡിയോ ട്വീറ്റ് ചെയ്തത്
groom-receives-ak-47-rifle-as-wedding-gift-viral-video
SHARE

വിവാഹം പോലുള്ള വിശേഷങ്ങൾക്ക് നല്‍കാനായി ഒരു സമ്മാനം തിരഞ്ഞെടുക്കുക പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഏറെ ചർച്ചകൾക്കും അന്വേഷണങ്ങൾക്കുംശേഷമാകും അനുയോജ്യമായ സമ്മാനം കണ്ടെത്തുക. എന്നാലിതാ ഒരു വിവാഹസമ്മാനം സോഷ്യൽ ലോകത്തെ ചൂടുപിടിപ്പിച്ചിരിക്കുകയാണ്. കാരണം ഒരു എകെ 47 റൈഫിളാണ് വരന് സമ്മാനമായി ലഭിച്ചത്!. ഈ ‘സമ്മാന’ കൈമാറ്റത്തിന്റെ വിഡിയോ വൈറലാണ്.

വിവാഹവേദിയിൽ ഇരിക്കുന്ന വരന് ഒരു സ്ത്രീ തോക്ക് സമ്മാനിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സമീപത്തുതന്നെ വധുവുമുണ്ട്. തോക്ക് വാങ്ങി വരനും അതു സമ്മാനിച്ച സ്ത്രീയും ചിത്രങ്ങൾക്കു വേണ്ടി പോസ് ചെയ്യുന്നതും കാണാം. പാക്കിസ്ഥാനി ജേണലിസ്റ്റ് അദീൽ അഷാന്‍ ആണ് 30 സെക്കന്റ് ദൈർഘ്യമുള്ള ഈ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. 

വിഡിയോ വൈറലായതിനൊപ്പം നിരവധി സംശയങ്ങളും നിഗമനങ്ങളും കമന്റുകളായി എത്തി. പാക്കിസ്ഥാനിലെ തീവ്രവാദം കാരണമായിരിക്കുമോ ഇത്തരമൊരു സമ്മാനം എന്നാണ് ചിലരുടെ സംശയം ?. ഇത് പുതിയ പാക്കിസ്ഥാൻ സ്റ്റൈൽ ആയിരിക്കും എന്നു ചിലർ നിരീക്ഷിച്ചപ്പോൾ ‘ബോംബ് കൊടുത്തില്ലല്ലോ’ എന്ന ആശ്വാസത്തിലായിരുന്നു മറ്റു ചിലർ. എന്തായാലും വിഡിയോയുടെ നിജസ്ഥിതി വൈകാതെ പുറത്തു വരുമെന്ന പ്രതീക്ഷയിലാണ് സോഷ്യൽ ലോകം.  

English Summary : Pakistan groom receives AK-47 rifle as wedding gift ; Viral Video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA