ധൈര്യമുള്ളവർ കടന്നു വരൂ, മസാജ് ചെയ്യാൻ പാമ്പുകൾ റെഡി ; വിഡിയോ

HIGHLIGHTS
  • 30 മിനിറ്റാണ് മസാജിന്റെ ദൈർഘ്യം
  • 28 തരം പാമ്പുകളെയാണ് ഉപയോഗിക്കുന്നത്
egyptian-spa-offers-snake-massage-viral-video
Image Credit : Reuters Video
SHARE

ഈജിപ്ത്തിലെ കെയ്റോയിലുള്ള ഒരു സ്പാ വാർത്തകളിൽ നിറയുകയാണ്. അതിനു കാരണമോ പാമ്പുകളും. ഇവിടെ മസാജ് ചെയ്യാൻ പാമ്പുകളെയാണ് ഉപയോഗിക്കുന്നത്!. ഈ സ്നേക്ക് മസാജിന്റെ വിഡിയോ വൈറലായതോടെയാണ് സ്പാ വാർത്തകളിൽ നിറഞ്ഞത്.

മസാജിലൂടെ ആശ്വാസവും ഉന്മേഷവും ലഭിക്കുമെന്നാണ് സ്പാ ഉടമകൾ പറയുന്നത്. ആദ്യം കസ്റ്റമറുടെ ശരീരത്തിൽ വെളിച്ചണ്ണ തേയ്ക്കും. പിന്നാലെ പാമ്പുകളെ ശരീരത്തിൽ വെയ്ക്കും. ഇവ ശരീരത്തിലൂടെ ഇഴഞ്ഞു നീക്കി മസാജ് ചെയ്യും. പെരുമ്പാമ്പ് ഉൾപ്പടെ വിഷമില്ലാത്ത 28 തരം പാമ്പുകളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. 30 മിനിറ്റാണ് മസാജിന്റെ ദൈർഘ്യം. 

സ്നേക്ക് മസാജ് വിഡിയോ നിരവധി ചർച്ചകൾക്കും വഴിവെച്ചു. അത്ര ലോലഹൃദയർ ഈ മസാജിന് പോകാതിരിക്കുന്നതാണ് നല്ലെതെന്നാണ് സോഷ്യൽ ലോകത്തിന്റെ അഭിപ്രായം.  

English Summary : Egyptian spa offers snake massage, video leaves netizens horrified

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA