ലോട്ടറി ടിക്കറ്റ് ഇങ്ങനെയും ഉപയോഗിക്കാം ; ഇതാ ‘ഭാഗ്യദേവത’ ; വൈറൽ ഫോട്ടോഷൂട്ട്

HIGHLIGHTS
  • ലോട്ടറി കൊണ്ടുള്ള ടോപ്പും സ്കർട്ടുമാണ് മായയുടെ വേഷം
lottery-ticket-themed-photoshoot-goes-viral
SHARE

ലോട്ടറി ടിക്കറ്റുകൾ കൊണ്ട് ഒരുക്കിയ ഉടുപ്പണിഞ്ഞുള്ള ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. വൈശാലി– ഋഷ്യശൃംഗന്‍ ഫോട്ടോഷൂട്ടിലൂടെ ശ്രദ്ധ നേടിയ മായ അഭിജിത് ആണ് മോഡൽ. ‘ഭാഗ്യദേവത’ എന്ന പേരിൽ ഫൊട്ടോഗ്രഫറും കലാകാരനുമായ സുനിൽ സ്നാപ് ആണ് ഷൂട്ട് ഒരുക്കിയത്.

maya-lottery-photoshoot-6

ലോട്ടറി ടിക്കറ്റുകൾ ഉപയോഗിച്ചുള്ള ടോപ്പും സ്കർട്ടുമാണ് മായയുടെ വേഷം. വസ്ത്രങ്ങൾ കൂടാതെ ആക്സസറികൾ തയാറാക്കാനും പശ്ചാത്തലം ഒരുക്കാനും ലോട്ടറി തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഏതാനും ആഴ്ചകള്‍ എടുത്താണ് സുനിൽ സ്നാപ്സ് ലോട്ടറി കൊണ്ട് ഈ വസ്തുക്കൾ നിർമിച്ചത്. 

maya-lottery-photoshoot-2

സുനിലിന്റെ സുഹൃത്തിന്റെ ഏജൻസിയിൽ നിന്നാണ് കാലവധി കഴിഞ്ഞ ലോട്ടറി സംഘടിപ്പിച്ചത്. ഏകദേശം 2000 ലോട്ടറി ഉപയോഗിച്ചു. ആളുകൾ നിരാശയോടെ ലോട്ടറി ടിക്കറ്റ് വലിച്ചെറിയുന്നതു കണ്ടപ്പോഴാണ് ഇത്തരമൊരു ആശയം തോന്നിയതെന്ന് സുനിൽ പറയുന്നു. മായയോട് ഈ ആശയം പങ്കുവച്ചപ്പോൾ പൂർണ സമ്മതം അറിയിച്ചു. 

maya-lottery-photoshoot-3

സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ഫോട്ടോഷൂട്ടിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഗുരുവായൂർ തൈക്കാട് സ്വദേശിയായ സുനിലിന്റെ ഫോട്ടോഷൂട്ടുകൾ മുൻപും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. 

maya-lottery-photoshoot-1

English Summary : Lottery Ticket themed photoshoot trending in social media

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA