കുന്നിൻ മുകളിലെ ‘കൈവിട്ട’ ഫോട്ടോഷൂട്ട്; ദമ്പതികൾക്ക് വിമർശനം, ചർച്ച

HIGHLIGHTS
  • ഇത് ഫോട്ടോഷോപ്പ് ആയിരിക്കും എന്നാണു ചിലർ വാദിച്ചത്
couple-poses-for-a-photo-on-the-cliffs-edge-goes-viral
Image Credits : Twitter
SHARE

കുന്നിന്റെ മുകളിൽ കൈപ്പിടിച്ച് സാഹസികമായി നിൽക്കുന്ന ദമ്പതികളുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഒരു കാൽ മാത്രം പാറയിൽവെച്ചു നിൽക്കുന്ന യുവാവിന്റെ കൈപ്പിടിച്ച് ഒരു യുവതി നിൽക്കുന്നതാണ് ഫോട്ടോ. ശ്രീല റോയ് എന്ന യുവതിയാണ് ഈ ഫോട്ടോ ട്വീറ്റ് ചെയ്തത്. എന്നാൽ അപകട സാധ്യതയുടെ പേരിൽ ഈ ഫോട്ടോയ്ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നു. 

ഫോട്ടോഷൂട്ട് ചെയ്യാൻ ശ്രമിച്ച് അപകടത്തില്‍പ്പെട്ടവരെക്കുറിച്ചുള്ള വാർത്തകൾ ചൂണ്ടികാണിച്ചായിരുന്നു വിമർശനങ്ങൾ. ഇത് ഫോട്ടോഷോപ്പ് ആയിരിക്കും എന്നാണു ചിലർ വാദിച്ചത്. ഇങ്ങനെ ചർച്ചകൾ ചൂടുപിടിച്ചു.

എന്നാൽ ആ സ്ഥലം അത്ര അപകടം പിടിച്ചതല്ല എന്ന് അതേ സ്ഥലത്തുനിന്നു പകർത്തിയ ഏതാനും ഫോട്ടോകൾ സഹിതം ചിലർ സാക്ഷ്യപ്പെടുത്തി. ഒരു പ്രത്യേക ആംഗിളിൽനിന്ന് ഫോട്ടോ എടുത്തതിനാലാണ് ദമ്പതികൾ വളരെ ഉയരത്തിലും അപകടകരമായ സ്ഥാനത്തുമാണ് നിൽക്കുന്നതെന്നു തോന്നാൻ കാരണമെന്നും ഇവർ പറയുന്നു. 

English Summary : Couple 'poses' for a photo on the cliff's edge

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA