ആത്മഹത്യയല്ല, പ്രീ വെഡ്ഡിങ് ഷൂട്ട് ; എന്തും ചെയ്യാമെന്ന പ്രവണത ശരിയല്ലെന്ന് വിമർശനം

HIGHLIGHTS
  • മരണത്തിലും ഒരുമിച്ച് എന്ന ആശയം പങ്കുവയ്ക്കാനാണ് ഉദ്ദേശിച്ചത്
pre-wedding-shoot-like-suicide-goes-viral
SHARE

പുഴയിൽ ചാടി ആത്മഹത്യ ചെയ്ത കമിതാക്കൾ എന്ന ആശയത്തിലുള്ള പ്രീ വെഡ്ഡിങ് ഷൂട്ടിനെതിരെ വിമർശനം ശക്തം. വിഡിയോ വൈറലായതിനു പിന്നാലെ ഇത് കടുംകൈ ആണെന്നു ചൂണ്ടികാട്ടി സോഷ്യൽ ലോകം രംഗത്തെത്തി. 

ആത്മഹത്യ ചെയ്ത ദമ്പതികളുടെ മൃതദേഹം തീരത്ത് അടിഞ്ഞതു പോലെയാണു ഷൂട്ട് ഒരുക്കിയത്. മരണത്തിലും ഒരുമിച്ച് എന്ന ആശയം പങ്കുവയ്ക്കാനാണ് ഉദ്ദേശിച്ചതെങ്കിലും വിമർശനം നേരിടുകയായിരുന്നു. ഫോട്ടോഷൂട്ട് വ്യത്യസ്തമാക്കാൻ എന്തും ചെയ്യാമെന്ന അവസ്ഥ സമൂഹത്തിലുണ്ടെന്നും ഇതു ശരിയല്ലെന്നുമാണ് കമന്റുകൾ.

ഗൗതം കശ്യപ് എന്നയാളാണ് വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. ഇത് പിന്നീട് വൈറലായി. ദമ്പതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. 

English Summary : Suicide model Pre wedding shoot goes viral ; Video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA