വിവാഹസമ്മാനമായി പെട്രോളും ഗ്യാസ് സിലിണ്ടറും ; കൂട്ടുകാരായാൽ ഇങ്ങനെ വേണമെന്ന് സോഷ്യൽ ലോകം ; വിഡിയോ

HIGHLIGHTS
  • നിരവധി ചർച്ചകൾക്കും രസകരമായ കമന്റുകൾക്കും വിഡിയോ വഴിവെച്ചു
tamilnadu-couple-receive-petrol-gas-cylinder-as-wedding-gifts
SHARE

വിവാഹസമ്മാനമായി പെട്രോള്‍, ഗ്യാസ് സിലിണ്ടർ ,സവാള എന്നിവ ലഭിച്ചാലോ ? തമിഴ്നാട്ടിലെ ദമ്പതികൾക്കാണ് വിവാഹദിവസം വ്യത്യസ്തമായ ഈ സമ്മാനങ്ങൾ ലഭിച്ചത്. പെട്രോളിന്റെ വില തുടച്ചയായി ഉയരുന്ന സാഹചര്യത്തിലാണ് വിലയേറിയ സമ്മാനവുമായി സുഹൃത്തുക്കൾ ഇവരുടെ വിവാഹ വേദിയിൽ എത്തിയത്. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഒരു കന്നാസ് പെട്രോൾ, ഒരു ഗ്യാസ് സിലിണ്ടർ, സവാള എന്നിവയാണ് സമ്മാനമായി നൽകിയത്. സമ്മാനം നൽകിയശേഷം സുഹൃത്തുക്കൾ ഫോട്ടോ എടുക്കാൻ നിൽക്കുന്നതും വധു ചിരിയടക്കാൻ പാടുപെടുന്നതുമാണ് വിഡിയോയിലുള്ളത്.

നിരവധി ചർച്ചകൾക്കും രസകരമായ കമന്റുകൾക്കും വിഡിയോ വഴിവെച്ചു. പെട്രോൾ വില ഉയരുന്നത് നിത്യജീവിതത്തിലുണ്ടാക്കുന്ന പ്രയാസങ്ങളായിരുന്നു പലരും പങ്കുവെച്ചത്. വിവാഹസമ്മാനം നൽകാനായി ‘എത്ര രൂപ’ വേണമെങ്കിലും ചെലവഴിക്കാൻ തയാറാകുന്ന സുഹൃത്തുക്കള്‍ക്ക് അഭിനന്ദനം നേർന്നുള്ള കമന്റുകളും നിരവധിയാണ്. കൂട്ടുകാരായാൽ ഇങ്ങനെ വേണം എന്നാണ് സോഷ്യൽ ലോകത്തിന്റെ അഭിപ്രായം 

മിക്ക സംസ്ഥാനങ്ങളിലും പെട്രോൾ വില 90 രൂപ കടന്നു. മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ 100 രൂപയും പിന്നിട്ടു. പാചകവാതക സിലിണ്ടറിന്റെ വിലയും ഉയരുന്നുണ്ട്.

English Summary : Tamil Nadu couple receive petrol, gas cylinder and onions as wedding gifts 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA