30 സെക്കൻഡ് ഡാൻസ് ജീവിതം മാറ്റിമറിച്ചു: നവീനും ജാനകിയും പറയുന്നു ; വിഡിയോ

HIGHLIGHTS
  • ബോണി എം ബാൻഡിന്റെ പാട്ടിനൊത്തായിരുന്നു ഇവരുടെ ഡാൻസ്
  • നവീന്റെ ബാച്ച്മേറ്റ് മുഷ്താഖ് ആണു വിഡിയോ ഷൂട്ട് ചെയ്തത്
SHARE

തൃശൂർ മെ‍ഡിക്കൽ കോളജ് വരാന്തയിലെ 30 സെക്കൻഡ് നൃത്തം ജീവിതം മാറ്റിമറിച്ചതിന്റെ സന്തോഷത്തിലും അദ്ഭുതത്തിലുമാണ് വിദ്യാർഥികളായ ജാനകിയും നവീനും. വിഡിയോ വൈറലായതോടെ ഇവരെ തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഭിനന്ദനങ്ങള്‍ എത്തി.

‘‘റാ റാ റാസ്‌പുടിൻ... ലവർ ഓഫ് ദ് റഷ്യൻ ക്വീൻ...’’ എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്തായിരുന്നു ഇവരുടെ ഡാൻസ്. ഇൻസ്റ്റഗ്രാം റീൽസിൽ നവീൻ പങ്കുവച്ച വിഡിയോ ആണു തരംഗം തീർത്തത്. 

ആശുപത്രിയുടെ മുകൾനിലയിലെ വരാന്തയിലായിരുന്നു ഇവരുടെ പ്രകടനം. ആളുകളുടെ തിരക്കില്ലാത്ത സ്ഥലം എന്ന നിലയിലാണ് അവിടെ ഡാൻസ് കളിക്കാൻ തീരുമാനിച്ചത്. യൂണിഫോമായിരുന്നു വേഷം. ഇതെല്ലാം വിഡിയോ ശ്രദ്ധ നേടാൻ കാരണമായി. നവീന്റെ ബാച്ച്മേറ്റ് മുഷ്താഖ് ആണു വിഡിയോ ഷൂട്ട് ചെയ്തത്. 

സെലിബ്രിറ്റികളുൾപ്പടെ വിഡിയോ പങ്കുവയ്ക്കുകയും അഭിനനന്ദനമറിയിച്ച് കമന്റിടുകയും ചെയ്തപ്പോഴാണു വിഡിയോയ്ക്ക് ലഭിച്ച സ്വീകാര്യത ഇവർക്ക് മനസ്സിലായത്. സമൂഹമാധ്യമങ്ങളിലെ ഫോളോവേഴ്സ് വർധിച്ചതായും ജാനകി പറയുന്നു. 

നവീൻ വയനാട് സ്വദേശിയും ജാനകി തിരുവനന്തപരും സ്വദേശിനിയുമാണ്.

English Summary : Thrissur Medical College students Naveen and Janaki on their viral dance performance

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം ജയസൂര്യ നോ പറഞ്ഞു, പകരം മറ്റൊരു നടനെത്തി: പക്ഷേ ഒടുവിൽ ? Renjith Shankar Interview

MORE VIDEOS
FROM ONMANORAMA